ടി.പി.എൽ സീസൺ മൂന്ന് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ് ട്രോഫിയുമായി
ദമ്മാം: ടി.പി.എൽ സീസൺ മൂന്ന് ക്രിക്കറ്റ് ടൂർണമെന്റിൽ കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ് ജേതാക്കളായി. ടോപ് സ്കോറേഴ്സ് തൃശൂരിനെ മൂന്നു റൺസിനാണ് തോൽപിച്ചത്. തൃശൂർ നാട്ടുകൂട്ടം സംഘടിപ്പിച്ച ടൂർണമെന്റിൽ അഞ്ചു ടീമുകളിലായി 85ൽപരം തൃശൂർക്കാരായ കളിക്കാർ വിവിധ പ്രാദേശിക കൂട്ടായ്മകളുടെ പേരിൽ പങ്കെടുത്തു. വിജയികൾക്ക് ട്രോഫികൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കം വിതരണം ചെയ്തു.
കാഷ് അവാർഡുകൾ വൈറ്റ് ക്ലൗഡ് എം.ഡി ടൈസൺ ഇല്ലിക്കൽ, ഈസ്റ്റേൺ ഡേറ്റ്സ് എം.ഡി മുഹമ്മദ് നാസർ എന്നിവരും സമ്മാനങ്ങൾ ഇല്യാസ് കൈപ്പമംഗലം, ഷാനവാസ്, സോണി തരകൻ, വിജോ വിൻസെന്റ്, ജാസിം നാസർ, ഹമീദ് കണിച്ചാട്ടിൽ എന്നിവരും വിതരണം ചെയ്തു. വിബിൻ ഭാസ്കർ, ഷാന്റോ ചെറിയാൻ, ഫൈസൽ അബൂബക്കർ, സാദിഖ് അയ്യാരിൽ, ജിയോ ലൂയിസ്, ഷാന്റോ ജോസ്, റഫീഖ് വടക്കാഞ്ചേരി, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.
പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. ടി.പി.എൽ ചെയർമാൻ താജു അയ്യാരിൽ സ്വാഗതവും സെക്രട്ടറി കൃഷ്ണദാസ് നന്ദിയും പറഞ്ഞു. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി പ്രണവ് (കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ്), മികച്ച ബാറ്റസ്മാനായി ഫൈസൽ ചേലക്കര (ഗൾഫ്റോക്ക് സ്മാർസേഴ്സ്), മികച്ച ബൗളറായി ടിൽസെൻ (ടോപ് സ്കോറേഴ്സ് തൃശൂർ), മികച്ച വിക്കറ്റ് കീപ്പറായി അഭിലാഷ് (കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ്), ഫൈനലിലെ മികച്ച കളിക്കാരനായി വികേഷ് (കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ്) എന്നിവരും നല്ല ടീം ആയി ഗൾഫ്റോക്ക് സ്മാർസേഴ്സും തിരഞ്ഞെടുക്കപ്പെട്ടു. യാസിർ അറഫാത്ത് കമൻററി നിർവഹിച്ചു. സജിത്, കലേഷ്, അബിൻഷാ എന്നിവർ കളികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.