രാജൻ
Posted On
date_range Updated On
date_range പനി ബാധിച്ച് തൃശൂർ സ്വദേശി ദമ്മാമിൽ മരിച്ചു
ദമ്മാം: പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ദമ്മാമിലെ ആശുപത്രിയിൽ മരിച്ചു. തൃശുർ ചാഴൂർ, കല്ലുങ്ങൾ വീട്ടിൽ പരേതനായ ബാലെൻറ മകൻ രാജൻ (54) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 18ന് കടുത്ത പനിയെ തുടർന്നാണ് ദമ്മാം മെഡിക്കൽ കോപ്ലക്സിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ഗുരുതരസ്ഥിതിയിൽ തുടർന്ന രാജൻ വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
വ്യാഴാഴ്ച പുലർച്ചെ 1.30ഒാടെ മരണം സംഭവിച്ചു. 35 വർഷത്തിലധികമായി ദമ്മാമിലെ അൽഖലീഫ് ബ്ലോക് ഫാക്ടറിയിൽ ഹെവി ൈഡ്രവറായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: ഗീത രാജൻ, മക്കൾ: ഗ്രീഷ്മ രാജൻ, ആർഷ രാജൻ. മരുമകൻ: സഞ്ജയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.