അബഹ: തൃശൂർ വാടനാപ്പള്ളി ഇത്തിക്കുന്നത്ത് കുഞ്ഞിമോെൻറ മകൻ ഷാജി (47) ഹൃദയാഘാതം മൂലം അസീർ പ്രവിശ്യയിലെ തരീബിൽ മരിച്ചു. അബഹയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ റിയാദ് റൂട്ടിലുള്ള തരീബിലെ ഒരു ബൂഫിയയിൽ അഞ്ചു വർഷമായി ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് വന്നിട്ട് 10 മാസമായി.
നെഞ്ച് വേദനയെ തുടർന്ന് മദ്ദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: റസിയ. മക്കൾ: മുഹ്സിന, അൻസിൽ. മൃതദേഹം തരീബിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.