മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നവർ മാറി ചിന്തിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട

ദമ്മാം : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ മതേതര കക്ഷികൾ എന്നവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ ഇനിയെങ്കിലും പരസ്പരം മത്സരിച്ചു മതേതര വോട്ടുകൾ ഭിന്നിപ്പിച്ചു ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന് വളമാകുന്ന രാഷ്ട്രീയനിലപാട് ഉപേക്ഷിക്കണമെന്ന് ടോയോട്ടയിൽ ചേർന്ന ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ ദർശിച്ചിട്ടില്ലാത്ത രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങളും വർഗീയ വിഭജനത്തിനുള്ള ആസൂത്രിത ശ്രമങ്ങളുമാണ് സംഘ്പരിവാറിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.

അതിന്റെ പരിണത ഫലമാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇനിയും മതേതര കക്ഷികൾ സംഘിഭീകരത എന്ന അജണ്ടയിൽ ഐക്യപ്പെടാൻ തയാറായില്ലെങ്കിൽ 75 വർഷം കൊണ്ട് രാജ്യം ആർജിച്ചെടുത്ത സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളിൽ പുഷ്പചക്രം വെക്കാൻ പോലും മതേതര കക്ഷികൾ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ അവശേഷിക്കില്ലെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് അൻഷാദ് ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി അൻസാരി ചക്കമല സ്വാഗതവും ഖാലിദ് തിരുവന്തപുരം നന്ദിയും പറഞ്ഞു. നവാസ് കൊല്ലം, മുസ്തഫ കരുനാഗപ്പള്ളി , ഷംസുദ്ദീൻ നിലമ്പൂർ, സലീം, അബ്ദുൽ നൂർ വേങ്ങര എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Those who divide the secular vote should think differently: Indian Social Forum Toyota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.