Posted On
date_range Updated On
date_range ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ചു
ബുറൈദ: അസുഖബാധിതനായി ഉനൈസ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മരിച്ചു. തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി നവാസ് മൻസിലിൽ നസീമിന്റെ മകൻ സമീറാണ് (31) ബുധനാഴ്ച രാത്രി
മരിച്ചത്. ഒരുവർഷത്തിലധികമായി അൽ ഖസീമിലെത്തിയിട്ട്. അവിവാഹിതനാണ്. മാതാവ് : റഷീദ ബീവി. സഹോദരങ്ങൾ : നൗഷാദ് , നവാസ് (ഇരുവരും റിയാദ്).
വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം മൃതദേഹം ഇവിടെ ഖബറടക്കും. രേഖകൾ ശരിപ്പെടുത്താൻ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.