Posted On
date_range Updated On
date_range തിരൂർ സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ.
പരേതനായ മുഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ്: കുഞ്ഞിപാത്തുട്ടി, ഭാര്യ: മൈമൂന, മക്കൾ: മുഹമ്മദ് അസറുദ്ദീൻ, ഹസ്ന, ഹംന.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.