ജിദ്ദ കോൺസുലേറ്റിന് കീഴിൽ വി.എഫ്.എസ് സംഘം നാളെ മക്കയിൽ ക്യാമ്പ് ചെയ്യും

ജിദ്ദ: കോവിഡ് മഹാമാരി മൂലമുണ്ടായ നിയന്ത്രണങ്ങൾ കാരണം താൽക്കാലികമായി നിർത്തിവെച്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള കോൺസുലർ സംഘത്തി​െൻറ വിവിധ പ്രദേശങ്ങളിലേക്കുള്ള സന്ദർശനത്തി​െൻറ ഭാഗമായി കോൺസുലേറ്റിന് കീഴിൽ വി.എഫ്.എസ് സംഘത്തിന്റെ സേവനം നാളെ മക്കയിൽ ലഭ്യമാവും.

അസീസിയ്യയിലെ മുഖത്തുൽ ബങ്ക് ഭാഗത്തുള്ള ഹിദായ ടവറിന് പിറക് വശത്തുള്ള ഹജ്ജ് ഹൗസിൽ വെച്ചായിരിക്കും വി.എഫ്.എസ് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുകയെന്ന് കോൺസുലേറ്റ് അറിയിച്ചു. മക്കയിലും പരിസരങ്ങളിലുമുള്ള ഇന്ത്യക്കാർക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾക്ക് സംഘത്തെ സന്ദർശിക്കാവുന്നതാണ്.

മക്കയിലെയും പരിസര പ്രദേശങ്ങളിലെയും ഇന്ത്യക്കാർക്ക് മാത്രമായിരിക്കും സംഘത്തി​െൻറ സേവനങ്ങളെന്നും മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകൾ ക്യാമ്പിൽ സ്വീകരിക്കില്ലെന്നും കോൺസുലേറ്റ് അറിയിച്ചു.

Tags:    
News Summary - The VFS team will camp in Makkah tomorrow under the Jeddah Consulate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.