മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി റിയാദിൽ ആരംഭിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ എത്തിയപ്പോൾ
ജിദ്ദ: തൊഴിൽ സുരക്ഷയും ആരോഗ്യഭദ്രതയും സൗദി ഭരണകൂടത്തിെൻറ പരമപ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി.
തൊഴിൽ സുരക്ഷയുടെയും പൊതുജനാരോഗ്യത്തിെൻറയും നിലവാരം ഉയർത്താൻ ഭരണകൂടം അശ്രാന്ത പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 'തൊഴിൽ സുരക്ഷയും ആരോഗ്യവും' എന്ന വിഷയത്തിലെ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം റിയാദിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശീയ സാമ്പത്തിക സാമൂഹിക പരിഷ്കരണ പദ്ധതിയായ 'വിഷൻ 2030'െൻറ ചട്ടക്കൂടിന് അനുസൃതമായി ഈ രംഗങ്ങളിൽ വലിയ വളർച്ച നേടാനാണ് ദേശീയ ശ്രമം നടത്തുന്നത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മാതൃകകൾക്കും അനുസൃതമായി മുഴുവൻ പേർക്കും തൊഴിൽ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്ന കാര്യത്തിൽ വലിയ പ്രധാന്യമാണ് ഭരണകൂടം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
സുരക്ഷിതവും ആകർഷകവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ ലക്ഷ്യമാണ്. സുരക്ഷക്കോ ആരോഗ്യത്തിനോ ഭീഷണി ഉയർത്തുന്ന ഏതൊരു അപകടത്തിൽനിന്നും സംരക്ഷിക്കപ്പെടാനുള്ള തൊഴിലാളിയുടെ അവകാശത്തെ കുറിച്ച് മന്ത്രാലയത്തിനു ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിൽ സുരക്ഷയും തൊഴിലാളികളുടെ ആരോഗ്യവും ഉറപ്പാക്കാനുള്ള പ്രത്യേക പ്ലാറ്റ്ഫോം ആരംഭിക്കാൻ മന്ത്രാലയം ഉദ്ദേശിക്കുന്നു. തൊഴിൽ അപകടങ്ങളൊ നിയമ ലംഘനങ്ങളൊ മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ഈ പ്ലാറ്റ്ഫോം സഹായിക്കും. അതുപോലെ നിയമപരമായ അവകാശങ്ങൾ നേടിയെടുക്കാനും പ്ലാറ്റ്ഫോമിലൂടെ തൊഴിലാളികൾക്ക് സാധിക്കും.
മാനവികവും ഭൗതികവുമായ വിഭവങ്ങളും സമ്പാദ്യവും സംരക്ഷിക്കാനായി തൊഴിൽ അപകട റിപ്പോർട്ടുകളും അന്വേഷണ നടപടിക്രമങ്ങളും രേഖപ്പെടുത്തുന്നതിന് പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
റിയാദിലെ ഹിൽട്ടൻ ഹോട്ടലിലാണ് ദ്വിദിന സമ്മേളനം. തൊഴിൽ സുരക്ഷയുടെയും ആരോഗ്യത്തിെൻറയും നിലവാരം വികസിപ്പിക്കുന്നതിൽ ആധുനിക ആപ്ലിക്കേഷനുകളുടെയും സാങ്കേതികവിദ്യകളുടെയും ഉപയോഗം, തൊഴിൽപരമായ ആരോഗ്യവും മനഃശാസ്ത്രപരമായ ഘടകങ്ങളും, തൊഴിലാളികളുടെ സുരക്ഷയിലും ആരോഗ്യത്തിലും അവ ചെലുത്തുന്ന സ്വാധീനം, ഈ വിഷയങ്ങളിൽ സ്വകാര്യ മേഖലയുടെ പങ്കും അതിെൻറ അനുഭവങ്ങളും, ജോലി സ്ഥലത്തെ റിസ്ക് മാനേജ്മെൻറ് തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി)യുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സൗദിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആരാംകോയാണ് സമ്മേളനത്തിെൻറ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.