ട്രെയിലറുകൾ കൂട്ടിയിടിച്ച് ഡ്രൈവർ വെന്തുമരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ച് തീപിടിച്ചതിനെ തുടർന്ന് ഡ്രൈവർ വെന്തുമരിച്ചു. തെക്കൻ പ്രവിശ്യയിലെ അല്‍ബാഹ കിങ് ഫഹദ് ചുരം റോഡിലാണ് രണ്ടു ട്രെയിലറുകള്‍ കൂട്ടിയിടിച്ച് കത്തിയത്. അതിൽ ഒരു ട്രെയിലറുടെ ഡ്രൈവറാണ് വെന്തുമരിച്ചത്.

രണ്ടാമത്തെ ട്രെയിലറുടെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിലറുകളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് തീയണച്ചത്. കിങ് ഫഹദ് ചുരം റോഡില്‍ അല്‍മഖ്‌വാ ദിശയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. പരിക്കേറ്റയാളെ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - The trailer collided and the driver was burnt to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:53 GMT