Posted On
date_range Updated On
date_range തറവാട് വാർഷികാഘോഷം മാറ്റിവെച്ചു
റിയാദ്: കഴിഞ്ഞ 15 വർഷമായി റിയാദിൽ സജീവമായി പ്രവർത്തിക്കുന്ന കലാ സാംസ്കാരിക സാമൂഹിക സംഘടനയായ തറവാട് കുടുംബ കൂട്ടായ്മ നടത്താൻ നിശ്ചയിച്ചിരുന്ന വാർഷികാഘോഷം മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.ഈ മാസം 22ന് അൽഫരീദ ഹാളിൽ വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ച പ്രശസ്ത ഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയാകുന്ന 'സർഗനിശ 2022' എന്ന ആഘോഷമാണ് മാറ്റിവെച്ചത്.
സംഗീതശിൽപം, സംഗീതസന്ധ്യ എന്നിവയായിരുന്നു നിശ്ചയിച്ച പ്രധാന പരിപാടികൾ. എന്നാൽ, റിയാദ് സീസൺ ആരംഭിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികളിൽനിന്ന് ലഭിച്ച നിർദേശപ്രകാരമാണ് പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി. പുതുക്കിയ തീയതി വൈകാതെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.