മമ്മുണ്ണി മൗലവി അശരണർക്കായി ഉഴിഞ്ഞുവെച്ച ജീവിതം: തനിമ സാംസ്‌കാരിക വേദി
റിയാദ്: പാവപ്പെട്ട മനുഷ്യർക്കായി ജീവിതം സമർപ്പിച്ച ത്യാഗിവര്യനായ പണ്ഡിതനായിരുന്നു അന്തരിച്ച മമ്മുണ്ണി മൗലവിയെന്നും നൂറുകണക്കിന് അനാഥരെ സനാഥരാക്കി മാറ്റിയ വലിയൊരു ആദർശത്തിെൻറ ഉടമയായിരുന്നു അദ്ദേഹമെന്നും തനിമ സാംസ്‌കാരിക വേദി റിയാദ് ഘടകം സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് സദ്റുദ്ദീൻ കീഴിശ്ശേരി അധ്യക്ഷത വഹിച്ചു. കേരളത്തിൽ മാത്രല്ല, ഇന്ത്യയിലുടനീളം തലയുയർത്തി നിൽക്കുന്ന നിരവധി വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ സ്ഥാപകനായിരുന്നു മൗലവിയെന്നും അദേഹത്തിെൻറ നിഷ്ഠയും ജീവിത ദർശനങ്ങളും നമുക്ക് പാഠമാകണമെന്നും അധ്യക്ഷൻ പറഞ്ഞു.
ലാളിത്യ പൂർണമായ ജീവിതത്തിെൻറ ഉടമയായിരുന്ന മൗലവി, അനാഥ സംരക്ഷണത്തിെൻറ പേരിൽ അനാഥകളുടെ പിതാവ് എന്നർത്ഥം വരുന്ന ‘അബുൽ ഐതാം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് തനിമ വൈസ് പ്രസിഡൻറ് സിദ്ദിഖ് ബിൻ ജമാൽ അനുസ്മരിച്ചു. സമൂഹത്തെ ചേർത്ത് പിടിക്കുന്നതിലും കാരുണ്യത്തിെൻറ സ്പർശം നൽകുന്നതിലും ഉസ്താദിെൻറ മികവ് എടുത്തു പറഞ്ഞു വിദ്യാർഥികളും പ്രവർത്തകരും സംസാരിച്ചു. അഷ്‌കർ മാസ്റ്റർ, അംജദ് അലി, താജുദ്ദീൻ ഓമശ്ശേരി, അബ്ദുറഹീം എന്നിവർ സംസാരിച്ചു. സിദ്ദിഖ് ബിൻ ജമാൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.