ഐ.​സി.​എ​ഫ് ഹാ​ഇ​ൽ നു​ഗ്ര യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ യാ​ത്രാ​രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

പ്ര​വാ​സി​ക്ക് സാ​ന്ത്വ​ന​മാ​യി ഹാ​ഇ​ൽ നു​ഗ്ര യൂ​നി​റ്റ് ഐ.​സി.​എ​ഫ്

ഹാ​ഇ​ൽ: ജോ​ലി ന​ഷ്​​ട​പ്പെ​ടു​ക​യും രോ​ഗ​ബാ​ധി​ത​നാ​വു​ക​യും ചെ​യ്ത് പ്ര​യാ​സ​ത്തി​ലാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് ആ​ശ്വാ​സ​മേ​കി ഐ.​സി.​എ​ഫ് ഹാ​ഇ​ൽ നു​ഗ്ര യൂ​നി​റ്റ്. ദ​മ്മാ​മി​ലും തു​ട​ർ​ന്ന് ഹാ​ഇ​ലി​ലും ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ബു​ഫി​യ ന​ട​ത്തി​വ​ന്നി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ ക​ച്ച​വ​ടം ന​ട​ക്കാ​തെ ന​ഷ്​​ട​ത്തി​ലാ​യ​തോ​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ രോ​ഗാ​വ​സ്ഥ കൂ​ടി​യാ​യ​തോ​ടെ ദു​രി​തം വ​ർ​ധി​ച്ചു.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഐ.​സി.​എ​ഫി​െൻറ ത​ണ​ലി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഇ​തി​നി​ടെ സ്പോ​ൺ​സ​റു​മാ​യു​ള്ള നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ ത​യാ​റാ​ക്കു​ക​യും നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു​ള്ള ടി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. യാ​ത്രാ​ടി​ക്ക​റ്റ് ക​ഴി​ഞ്ഞ ദി​വ​സം ഐ.​സി.​എ​ഫി​െൻറ നു​ഗ്ര യൂ​നി​റ്റ് നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ ഹാ​ഇ​ൽ റീ​ജ്യ​ൻ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ സ​അ​ദി കി​ന്നിം​ഗാ​ർ, മീ​ഡി​യ പ​ബ്ലി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ബൈ​ർ വേ​ളൂ​ർ, നു​ഗ്ര യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ യാ​ഖൂ​ബ് അം​ജ​ദി, നു​ഗ്ര യൂ​നി​റ്റ് സെ​ക്ര​ട്ട​റി യൂ​നു​സ് ആ​ദൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - "ICF Hail Nugra Unit: A Solace for Expatriates"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.