ഹാ​ഇ​ൽ കൊ​ടു​വ​ള്ളി കൂ​ട്ടാ​യ്മ സി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​നു​സ്​​മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഹാ​ഇ​ൽ കൊ​ടു​വ​ള്ളി കൂ​ട്ടാ​യ്മ സി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​നു​സ്​​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ഹാ​ഇ​ൽ: ദീ​ർ​ഘ​കാ​ലം ഹാ​ഇ​ലി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന, ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ൽ മ​രി​ച്ച സി.​പി. അ​ബ്​​ദു​റ​ഹ്​​മാ​െൻറ വി​യോ​ഗ​ത്തി​ൽ ഹാ​ഇ​ൽ കൊ​ടു​വ​ള്ളി കൂ​ട്ടാ​യ്മ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഒ​രു​കാ​ല​ത്ത് ഹാ​ഇ​ലി​ലെ​ത്തു​ന്ന ഏ​തൊ​രു പ്ര​വാ​സി മ​ല​യാ​ളി​ക്കും മ​റ​ക്കാ​നാ​കാ​ത്ത മു​ഖ​മാ​യി​രു​ന്നു സി.​പി. എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്ന്​ യോ​ഗം അ​നു​സ്മ​രി​ച്ചു. ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക, ബി​സി​ന​സ് രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ദ്ദേ​ഹം, പ​ല​പ്പോ​ഴും തു​ട​ക്ക​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യും ജാ​തി-​മ​ത-​ദേ​ശ ഭേ​ദ​മ​ന്യേ ത​െൻറ മു​ന്നി​ലെ​ത്തു​ന്ന അ​ശ​ര​ണ​ർ​ക്ക് അ​ത്താ​ണി​യു​മാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ഈ​സ്​​റ്റ്​ കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നാ​ട്ടി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​റ​ച്ചു​നാ​ളു​ക​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. അ​ൽ ഹ​ബീ​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ കൊ​ടു​വ​ള്ളി കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഓ​മ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ മാ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​ർ സ​അ​ദി കി​ന്നിം​ഗാ​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

അ​ബ്​​ദു​ൽ സ​ലാം സ​അ​ദി പാ​വൂ​ർ​ക്കോ​ണം (ഐ.​സി.​എ​ഫ്), ഖൈ​ദ​ർ അ​ലി ഖാ​സിം (ഒ.​ഐ.​സി.​സി), ബാ​പ്പു എ​സ്​​റ്റേ​റ്റ് മു​ക്ക് (കെ.​എം.​സി.​സി), മ​ജീ​ദ് വ​ട്ടോ​ളി, ന​സീ​ർ മു​ക്കം, കു​ഞ്ഞാ​യി​ൻ, ഷാ​ജി താ​മ​ര​ശ്ശേ​രി, കാ​ദ​ർ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഫ​ൽ പ​റ​ക്കു​ന്ന് സ്വാ​ഗ​ത​വും മീ​ഡി​യ സെ​ക്ര​ട്ട​റി സ​ലാം ന​രി​ക്കു​നി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Hail Koduvally Koottayma C.P. Abdurahman Memorial organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.