വിജയ് ദം ദം ബിരിയാണി കലാശപ്പോരിന് അരങ്ങൊരുങ്ങി; ബിരിയാണി തത്സമയ പാചകമത്സരവും പാട്ടുമേളയും ഇന്ന്
റിയാദ്: പ്രവാസി മലയാളികളുടെ രുചി വൈഭങ്ങൾക്കും സാംസ്കാരിക ഇടപെടലുകൾക്കും പുതിയ മാനം നൽകികൊണ്ട് വിജയ് ദം ദം ബിരിയാണി കുക്കറി കൊണ്ടസ്റ്റ് വെള്ളിയാഴ്ച വൈകീട്ട് റിയാദ് മലസ് ലുലു ഹൈപ്പർ മാർക്കറ്റിെൻറ റൂഫ് ടോപ്പ് അരീനയിൽ അരങ്ങേറും. അന്താരാഷ്ട്ര പാചക വിദഗ്ധരുടെ മുമ്പാകെ അറിവിെൻറയും അനുഭങ്ങളുടെയും ചൂളയിൽ പുതിയൊരു ബിരിയാണിക്ക് ദമ്മിടാൻ സൗദിയുടെ നാലു ദിക്കുകളിൽ നിന്നും മത്സരാർത്ഥികൾ എത്തിച്ചേരും. നൈസർഗികമായ കഴിവുകളും പാരമ്പര്യത്തിെൻറ ഇഴകളും കൂട്ടിച്ചേർത്തു സ്വാദിെൻറ പാരമ്യതയിലേക്ക് പറന്നുയരാൻ എല്ലാവരും തയ്യാറെടുപ്പുകൾ തുടങ്ങി.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നും സെമി ഫൈനലിൽ വിജയിച്ചവരാണ് അന്തിമ പോരാട്ടത്തിൽ പങ്കെടുക്കുന്നത്. പുരുഷന്മാർക്കായി ‘ബിരിയാണി രാജ’ മത്സരവും വനിതകൾക്കായി ബിരിയാണി ദം സ്റ്റാർ മത്സരവുമാണ് ഓപ്പൺ കിച്ചണിൽ നടക്കുക. ഇരു ഗ്രൂപ്പുകളിലായി 20 പേർ മത്സരത്തിൽ മാറ്റുരക്കും.
എല്ലാ സമൂഹത്തിലും സ്നേഹം, സൗഹൃദം, ആഘോഷം എന്നിവ പങ്കുവെക്കുന്നതിൽ ഭക്ഷണത്തിെൻറ പ്രാധാന്യം വലുതാണ്. ബിരിയാണിയാകട്ടെ പരസ്പര ബന്ധങ്ങളുടെ തീവ്രത കൂട്ടുന്നതിൽ മുന്നിൽ നിൽക്കുന്ന ഒരിനമാണ്. അത് ഏറ്റവും രുചികരമായി പാകം ചെയ്യുമ്പോൾ ആ വിഭവത്തെയും പാകം ചെയ്ത ആളിനെയും നാം മറക്കില്ല. ഒരേ ചേരുവയിൽ നിന്ന് വ്യത്യസ്ത ഗന്ധവും രുചിയും പ്രസരിപ്പിക്കുന്ന ബിരിയാണിയുടെ നിർമാണം അധികം പേർക്കും കൗതുകമുണർത്തുന്ന ഒരു കലയാണ്. ഈ റോഡ് ഷോയിൽ പങ്കെടുത്ത മത്സരാർഥികളിൽ നിന്നും അവസാന റൗണ്ടിലെത്തിയവർ പാകം ചെയ്യുന്ന ബിരിയാണിയുടെ രുചി ആലോചിക്കാവുന്നതിനപ്പുറമായിരിക്കും. തീർപ്പ് കല്പിക്കുന്നതാകട്ടെ അതിലേറെ കഠിനവുമാകും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പാചക മത്സരവും ആറിന് സ്റ്റേജ് ഷോയും ആരംഭിക്കുന്നതാണ്. പ്രമുഖ ഗായകരായ കണ്ണൂർ ശരീഫ്, ജാസിം ജമാൽ, സുമി അരവിന്ദ് എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് പ്രേക്ഷകർക്ക് ആഹ്ലാദകരമായ ഒരു സന്ധ്യ സമ്മാനിക്കും.
ലോകത്തെ പ്രമുഖ ഷെഫുകളുടെ ആഗോള കൂട്ടായ്മയായ ‘വേൾഡ് ഷെഫ്സി’െൻറ പ്രസിഡൻറും പ്രശസ്ത ജർമ്മൻ ഷെഫുമായ തോമസ് എ. ഗുഗ്ലർ പരിപാടിയിലെ മുഖ്യാതിഥിയാവും. ഇൻറർനാഷനൽ ഷെഫ് സുരേഷ് പിള്ളയുടെ ലൈവ് കുക്കറി ഷോയും, ഫുഡ് വ്ലോഗറും സെലിബ്രിറ്റി അവതാരകനുമായ രാജ് കലേഷ് (കല്ലു)വിെൻറ സാന്നിധ്യവും അനുവാചകരിൽ ഹരം പകരും. പാചക മത്സരത്തിെൻറ വിധി നിർണയിക്കുന്നത് ഷെഫ് പിള്ളയും രാജ് കലേഷും ചേർന്നാണ്. രുചി വൈവിധ്യങ്ങൾ അടുത്തറിയുവാനും സംഗീത മാധുര്യം ആസ്വദിക്കുവാനും ഇന്നത്തെ സായാഹ്നം പ്രവാസികൾക്ക് വലിയൊരു അവസരമായിരിക്കും. പ്രവേശനം തീർത്തും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.