ഡബ്ല്യു.എം.എഫ് സംഘടിപ്പിച്ച കിഡ്നി സ്ക്രീനിങ് മെഡിക്കൽ ക്യാമ്പിൽ വെച്ച് സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി കേക്ക് മുറിക്കുന്നു
ഡബ്ല്യു.എം.എഫ് കിഡ്നി സ്ക്രീനിങ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: 96-ാമത് സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ കിംസ് ഹെൽത്ത് ജരീർ മെഡിക്കൽ സെൻററുമായി സഹകരിച്ച് കിഡ്നി സ്ക്രീനിങ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലസ് ജരീർ മെഡിക്കൽ സെൻററിൽ നടത്തിയ ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു.
റിയാദ് കൗൺസിൽ പ്രസിഡൻറ് ബിൻയാമിൻ ബിൽറുവിെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജരീർ മെഡിക്കൽ സെൻറർ മാനേജർ ഫസീഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടൂകാട്, നൗഷാദ് ആലുവ, ഡോ. അഹ്മദ്, ഡോ. വാഇൽ, മദീഹ ഷാഫി, ഷരീഖ് തൈക്കണ്ടി, കബീർ പട്ടാമ്പി, നിസാർ പള്ളിക്കശേരി, സനീഷ് നസീർ, ഡോ. രാഹുൽ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
റിയാസ് വണ്ടൂർ, ഷംനാദ് കുളത്തുപുഴ, സൗമ്യ തോമസ്, അഞ്ജു അനിയൻ, സബ്രീൻ ഷംനാസ്, മിനുജ മുഹമ്മദ്, റിജോഷ്, സലാം പെരുമ്പാവൂർ, ഷിജു ബഷീർ, സി.കെ. സന്തോഷ്, മുഹമ്മദ് ബിനാസ്, ഷൈജൽ, അഖിൽ, സിറാജ് തുടങ്ങിയവർ ക്യാമ്പിെൻറ നടത്തിപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.