റിയാദ് കെ.എം.സി.സി ഹറാജ് ഏരിയാകമ്മിറ്റി സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെൻററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
ഹറാജ് ഏരിയ കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: സൗദി ദേശീയദിനാഘോഷത്തിെൻറ ഭാഗമായി റിയാദ് കെ.എം.സി.സി ഹറാജ് ഏരിയാകമ്മിറ്റി, മൻസൂറയിലെ സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെൻററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി ക്യാമ്പിെൻറ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഏരിയാകമ്മിറ്റി പ്രസിഡൻറ് റാഫി പയ്യാനക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. നിസാർ സ്വാഗതവും ട്രഷറർ ലത്തീഫ് ഫറോക്ക് നന്ദിയും പറഞ്ഞു. കമ്മിറ്റി ചെയർമാൻ റഫീക്ക് കണ്ണൂർ, റഫീക്ക് ഏകലൂർ, സിറാജ് കൂടത്തായി, സ്റ്റാർ ഹെൽത്ത് പ്രതിനിധികളായ അക്ബർ വേങ്ങാട്ട്, നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു.
ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ നീണ്ടുനിന്ന ക്യാമ്പിൽ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, ബോഡി മാസ് ഇൻഡക്സ് എന്നീ പരിശോധനകൾക്ക് പുറമെ മലയാളി മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീമിെൻറ നേതൃത്വത്തിലുള്ള സൗജന്യ പരിശോധനയും ലഭ്യമാക്കി. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം രോഗപ്രതിരോധത്തിലൂന്നിയ ജീവിതശൈലി സ്വീകരിക്കുന്നതാണെന്ന് ഡോ. ഫാത്തിമ ഹക്കീം അഭിപ്രായപ്പെട്ടു. നാട്ടിൽ നിന്നും കൊണ്ടുവരുന്ന മരുന്നുകൾ കൃത്യമായ ഡോക്ടറുടെ നിർദ്ദേശമില്ലാതെ വർഷങ്ങളോളം തുടർച്ചയായി ഉപയോഗിക്കുന്ന പ്രവാസികളുടെ രീതി വളരെ അപകടകരമാണെന്നും അവർ വ്യക്തമാക്കി.
മുൻകൂട്ടി രജിസ്ട്രേഷൻ നിയന്ത്രിച്ചു നടത്തിയ ക്യാമ്പിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ഹർഷദ് റഹീം, മുജീബ് റഹ്മാൻ, സുഷമ ഷാൻ, നഴ്സുമാരായ സുബി മോൾ, സരിത, രേവതി, യജിന, നൂറ, സജിത്ത് ഹമീദ്, ഫവാസ്, അൻവർ വേങ്ങര എന്നിവരും കെ.എം.സി.സി ഭാരവാഹികളായ ഷൗക്കത്ത് പുൽപ്പറ്റ, കുഞ്ഞു, നൗഷാദ്, മുജീബ് എന്നിവരും ക്യാമ്പിെൻറ നടത്തിപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.