റിയാദ്: കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി ‘സ്ട്രോങ് സിക്സ് മോയിസ്’ വാർഷിക കാമ്പയിന്റെ സമാപന സമ്മേളനവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെന്‍ഷനും നവംബര്‍ 21ന് നടക്കും. ബത്ഹ ഡി പാലസ് ഹോട്ടലിൽ വൈകീട്ട് ആറിന് നടക്കുന്ന പരിപാടിയില്‍ ജില്ല, സെന്‍ട്രല്‍, നാഷനല്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുക്കും.
പരിപാടിയില്‍ യുവ പണ്ഡിതൻ ജംഷീർ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ കോട്ടക്കല്‍ മണ്ഡലത്തില്‍നിന്നുള്ള പ്രവാസികളെ പരിപാടിയില്‍ ആദരിക്കും. കോട്ടക്കല്‍ മണ്ഡലത്തില്‍നിന്നുള്ള മുഴുവന്‍ കെ.എം.സി.സി അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യർഥിച്ചു.
സമാപന സമ്മേളന ഒരുക്കം വിലയിരുത്താന്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് മൊയ്തീന് കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു.
ഹാഷിം കുറ്റിപ്പുറം, മൊയ്തീന് കോട്ടക്കല്‍, ഫൈസല്‍ എടയൂര്‍, മൊയ്തീന് കുട്ടി പൂവാട്, ഇസ്മാഈല്‍ പൊന്മള, മുഹമ്മദ് കല്ലിങ്ങല്‍, ദിലൈപ് ചാപ്പനങ്ങാടി, നൗഷാദ് കണിയേരി, പി.കെ. യൂനുസ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.