ആവേശത്തിരയിളക്കി കെ.എം.സി.സി നാഷനൽ ഫുട്ബാൾ ടൂർണമെന്‍റ്

യാംബു: കെ.എം.സി.സി സൗദി നാഷനൽ സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ സൗദിയിൽ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ ഫുട്ബാൾ മേളയുടെ രണ്ടാം വാര മത്‌സരം യാംബുവിൽ സമാപിച്ചു. ഫുട്ബാൾ പ്രേമികളുടെ വർധിച്ച സാന്നിധ്യം കൊണ്ടും സാംസ്‌കാരിക പരിപാടികളുടെ വേറിട്ട പ്രകടനങ്ങൾ കൊണ്ടും മേള ശ്രദ്ധേയമായി. യാംബു റോയൽ കമ്മീഷനിലെ വിശാലമായ റദ് വ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ കാണാൻ കുടുംബങ്ങളുടെയും കുട്ടികളുടെയും നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. കാണികളിൽ ആവേശത്തിരയിളക്കിയ ആദ്യ മത്‌സരത്തിൽ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾ നേടി എച്ച്.എം.ആർ എഫ്.സി യാംബു ടീമിനെ പരാജയപ്പെടുത്തി ജിദ്ദ റീം റിയൽ കേരള എഫ്.സി ടീം ജേതാക്കളായി. രണ്ടാം മത്‌സരത്തിൽ ജിദ്ദയിൽ നിന്നുള്ള ഇരു ടീമുകളുമാണ് ഏറ്റുമുട്ടിയത്. എൻ കംഫർട്സ് എ.സി.സി ടീമിനെ ഒരു ഗോളിനെതിരെ രണ്ട് ഗോളുകൾക്ക് ചാംസ് സബീൻ എഫ്.സി ടീം തോൽപ്പിച്ചു. ആദ്യ മത്‌സരത്തിൽ സെബാസ്റ്റിയൻ പോൾ, രണ്ടാം മത്‌സരത്തിൽ ഫസലുറഹ്‌മാൻ എന്നിവരെ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു.

ഫുട്ബോൾ ടൂർണമെന്റിലെ അതിഥികൾ

യാംബു അൽ മനാർ ഇന്റർനാഷനൽ സ്‌കൂൾ, കെൻസ് ഇന്റർനാഷനൽ സ്‌കൂൾ വിദ്യാർഥികൾ, യാംബുവിലെ വിവിധ ഫുട്ബാൾ ക്ലബ്ബുകൾ, കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ പ്രവർത്തകർ തുടങ്ങിയവർ അണിനിരന്ന വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ കരീം താമരശ്ശേരി ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. സോക്കർ ഫുട്ബാൾ യാംബു കമ്മിറ്റി ചെയർമാൻ സിറാജ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാം മമ്പാട്, സൗദി സ്പോർട്സ് വിംഗ് ജനറൽ കൺവീനർ മുജീബ് ഉപ്പട, ചെയർമാൻ ബേബി നീലാമ്പ്ര, സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്‌മാൻ അലി, ജിദ്ദ നാഷനൽ ആശുപത്രി ചെയർമാൻ വി.പി മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ അൽ മനാർ ഇന്റർനാഷനൽ സ്‌കൂൾ വിദ്യാർഥികൾ നടത്തിയ കലാപരിപാടികൾ ശ്രദ്ധേയമായി. കെ.എം.സി.സി യാംബു പ്രസിഡന്റ് നാസർ നടുവിൽ സ്വാഗതവും ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ നന്ദിയും പറഞ്ഞു.

മത്സരം കാണാനെത്തിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള ജനക്കൂട്ടം 

യാംബു റോയൽ കമീഷൻ സോഷ്യൽ സർവീസ് ഡയറക്ടർ ഗാസി അൽ ഉതൈബി, ഫോർമുല അറേബ്യൻ കമ്പനി എച്ച്.ആർ അലി മുഹമ്മദ് അൽ ഉമൈരി, അൽ മനാർ ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ഷാജി കാപ്പിൽ, കെൻസ് ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു സന്തോഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷബീർ ഹസ്സൻ, അനീസുദ്ദീൻ ചെറുകുളമ്പ്, നിയാസ് യൂസുഫ്, സിദ്ധീഖുൽ അക്ബർ, ഷഫീഖ് മഞ്ചേരി, സിബിൾ ഡേവിഡ്, ഉസ്മാൻ അലി പാലത്തിങ്ങൽ, അബ്ദുറഹീം കരുവന്തിരുത്തി, അബ്ദുറസാഖ് നമ്പ്രം, ഗഫൂർ ചേലേമ്പ്ര, ഒ.കെ റഫീഖ് കണ്ണൂർ, അബ്ദുൽ ഹമീദ് കൊക്കച്ചാലിൽ, അബ്ദുൽ കരീം പുഴക്കാട്ടിരി, അബ്ദുറഷീദ്, അബ്ദുൽ ലത്തീഫ് റോയൽ പ്ലാസ, ഷൗഫർ വണ്ടൂർ, റസാഖ് ഉള്ളാട്ടിൽ, ഫൈസൽ മച്ചിങ്ങൽ, അനസ് സമ മെഡിക്കൽ കോപ്ലക്സ് തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.

ടൂർണമെന്റുമായി ബന്ധപ്പെട്ട് സഹകരിച്ച വിവിധ സ്ഥാപനങ്ങൾക്കുള്ള ഉപഹാരങ്ങൾ ബേബി നീലാമ്പ്ര, മുജീബ് ഉപ്പട, ഉസ്മാൻ അലി പാലത്തിങ്ങൽ, അബ്ദുൽ അസീസ് ചുങ്കത്തറ, നിസാം മമ്പാട്, മാമുക്കോയ ഒറ്റപ്പാലം, അയ്യൂബ് എടരിക്കോട് എന്നിവർ വിതരണം ചെയ്തു. അലിയാർ മണ്ണൂർ, ഷമീർ ബാബു, ഷാജഹാൻ, ഫിറോസ്, അബ്ബാസ് അലി, ബഷീർ താനൂർ, അഹ്‌മദ്‌ ഫസൽ എ.ആർ നഗർ, സുബൈർ ചേലേമ്പ്ര, ശഫീഖ്, നാണി സുബൈർ, അബ്ദുറഹീം കണ്ണൂർ, യാസിർ കൊന്നോല, അർഷദ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Tags:    
News Summary - The second week of the KMCC National Soccer Football Tournament was held in Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.