യാംബുവിലെ 'മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് 2025' അവാർഡ് നേടിയ വിദ്യാർഥികൾ അതിഥികളോടൊപ്പം
യാംബു: ഗൾഫ് രാജ്യങ്ങളിൽ നിന്നും പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികളെ ആദരിക്കാനായി മീഡിയവൺ ചാനൽ ഏർപ്പെടുത്തിയ 'മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് 2025' പുരസ്കാര വിതരണം യാംബുവിൽ വർണാഭമായ പരിപാടികളോടെ നടന്നു. അവാർഡ് ദാനത്തിന്റെ യാംബുവിലെ രണ്ടാം എഡിഷനാണ് കഴിഞ്ഞ ദിവസം നടന്നത്.
യാംബുവിലെ സി.ബി.എസ്.ഇ സിലബസിലുള്ള മൂന്നു ഇന്റർനാഷനൽ സ്കൂളുകളിലെ ഉന്നത വിജയം നേടിയ 19 വിദ്യാർഥികളെയാണ് യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചത്. പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും വിവിധ സ്കൂളുകളിലെ അധ്യാപകരും യാംബുവിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കളുമടക്കം ധാരാളം പേർ പുരസ്കാര ദാനചടങ്ങിന് എത്തിയിരുന്നു.
അൽ മനാർ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ്, ബോയ്സ് സെക്ഷൻ ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ്, കെൻസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ബിന്ദു സന്തോഷ്, ഹെഡ് മാസ്റ്റർ സബാഹ് ബിൻ മുഹമ്മദ്, യാംബു റദ് വ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഇമ്രാൻ ഖാൻ, ഗേൾസ് സെക്ഷൻ പ്രിൻസിപ്പൽ മുത്തീറ ഫിറോസ് എന്നിവർ സംബന്ധിച്ചു. വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ, നൗഫൽ കാസർകോട് (എച്ച്. എം. ആർ), നജീബ് ഖാൻ തിരുവനന്തപുരം (പ്ലമ്പ് ഹബ് അറേബ്യ), ബിനു ഗോപാല കൃഷ്ണൻ (റദ് വ ഗൾഫ് അറേബ്യ) തുടങ്ങിയവർ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു മീഡിയവൺ ജി.സി.സി ഹെഡ് സവാബ് അലി, സൗദി മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന, യാംബു കറസ്പോണ്ടന്റ് നിയാസ് യൂസുഫ്, 'ഗൾഫ് മാധ്യമം' റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ്, അലിയാർ ചെറുകോട്, റസാഖ് നമ്പ്രം (കെ.എം.സി.സി), ശങ്കർ എളങ്കൂർ, സിദ്ദീഖുൽ അക്ബർ (ഒ.ഐ.സി.സി), അബ്രഹാം തോമസ് (നവോദയ), നസീഫ് മാറഞ്ചേരി (പ്രവാസി വെൽഫെയർ), ഇബ്രാഹീം പുലത്ത്, അബ്ദുൽ കരീം പുഴക്കാട്ടിരി, യാസിർ കൊന്നോല (വൈ.ഐ.എഫ്.എ), സലീം വേങ്ങര, അസ്ക്കർ വണ്ടൂർ (വൈ.എം.എ), ആസിഫ് പെരിന്തൽമണ്ണ (അക്നസ് കമ്പനി), അനസ് (സമ മെഡിക്കൽ കമ്പനി) തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ നൗഷാദ് വി മൂസ, നിവി ബെനിഡിറ്റ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ ടീമുകളും യാംബു 'മലർവാടി' ബാലസംഘം ടീമുകളും നടത്തിയ ഗ്രൂപ് ഡാൻസ്, ഒപ്പന, ഡാൻസ് എന്നിവ പരിപാടിക്ക് മിഴിവേകി. 'മീഡിയ സൊലൂഷൻസ്' സീനിയർ ഓഫീസർ മിസ്അബ്, പ്രോഗ്രാം ജനറൽ കൺവീനർ ഇൽയാസ് വേങ്ങൂർ, വളന്റിയർ ക്യാപ്റ്റൻ സുനിൽ ബാബു ശാന്തപുരം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.