രണ്ടാം ഡോസ് വാക്സിൻ വ്യത്യസ്​ത കമ്പനികളുടേത്​ സ്വീകരിക്കാം - സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ- സൗദിയിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസി​െ വിതരണം ജൂലൈ ആദ്യവാരം ആരംഭിക്കാനിരിക്കെ രണ്ടാം ഡോസ് വാക്സിൻ വിത്യസ്ത കമ്പനികളുടേത് സ്വീകരിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യാന്തര ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ നാഷനൽ കമ്മിറ്റി ഫോർ ഇൻഫെക്ഷൻസ് ഡീസീസ് വ്യക്തമാക്കി.

വ്യത്യസ്​ത കമ്പനികളുടെ വാക്‌സിനുകൾ സ്വീകരിക്കുന്നത് കൊണ്ട് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും സമിതി അറിയിച്ചു. ഫൈസര്‍, ആസ്ട്ര സെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അറേബ്യ നിലവിൽ അംഗീകരിച്ച കോവിഡ് വാക്സിനുകള്‍. ഇവയിൽ ഫൈസര്‍, ആസ്ട്ര സെനക എന്നിവ മാത്രമാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തുവരുന്നത്.

Tags:    
News Summary - The second dose of the vaccine can be given by different companies - Saudi Ministry of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.