ചെ​ങ്ക​ട​ലി​ൽ ടൂ​റി​സ്റ്റ് മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കിത്തു​ട​ങ്ങി

ജി​ദ്ദ: തീ​ര​ദേ​ശ ടൂ​റി​സം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​ങ്ക​ട​ലി​ൽ ടൂ​റി​സ്റ്റ് മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി ത്തു​ട​ങ്ങി. സൗ​ദി​യി​ലെ ചെ​ങ്ക​ട​ലി​ൽ തീ​ര​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്രാ​പ്ത​മാ​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സൗ​ദി ചെ​ങ്ക​ട​ൽ അ​തോ​റി​റ്റി​യാ​ണ്​ മൂ​ന്ന്​ മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പി​നു​ള്ള ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി​യ​ത്. ആ​ദ്യ​മാ​യാ​ണ്​ ചെ​ങ്ക​ട​ലി​ൽ ടൂ​റി​സ്​​റ്റ്​ മ​റീ​ന ന​ട​ത്തി​പ്പു​കാ​ർ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്. ജി​ദ്ദ, ജി​സാ​ൻ ന​ഗ​ര​ങ്ങ​ളി​ലെ അ​ൽ അ​ഹ്ലാം ടൂ​റി​സ്റ്റ് മ​റീ​ന, ജി​ദ്ദ ന​ഗ​ര​ത്തി​ലെ ചെ​ങ്ക​ട​ൽ മ​റീ​ന എ​ന്നി​വ ലൈ​സ​ൻ​സ്​ ന​ൽ​ക​പ്പെ​ട്ട മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​രി​ലു​ൾ​പ്പെ​ടും. ക​ട​ൽ സ​ഞ്ചാ​ര​വും മ​റൈ​ൻ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളും പെ​ർ​മി​റ്റു​ക​ളും ന​ൽ​കു​ന്ന ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണി​ത്. തീ​ര​ദേ​ശ ടൂ​റി​സം മേ​ഖ​ല കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള വി​ഷ​ൻ 2030​ ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​​ന്‍റെ ഭാ​ഗ​മാ​ണ്.

മ​റീ​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സ​മു​ദ്ര പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള അ​തോ​റി​റ്റി​യു​ടെ ചു​മ​ത​ല​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​തു​കൂ​ടി​യാ​ണ് ഈ ​ന​ട​പ​ടി. മ​റൈ​ൻ ടൂ​റി​സ്​​റ്റ്​ മ​റീ​ന​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ​ക്കു​ള്ള പു​തി​യ ലൈ​സ​ൻ​സു​ക​ൾ രാ​ജ്യ​ത്തി​​ന്‍റെ തീ​ര​ദേ​ശ ടൂ​റി​സ വി​ക​സ​ന​ത്തി​ലെ ഗു​ണ​പ​ര​മാ​യ കു​തി​ച്ചു​ചാ​ട്ട​മാ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ക​ട​ൽ സ​ഞ്ചാ​രം, മ​റൈ​ൻ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള അ​തോ​റി​റ്റി​യു​ടെ പ്ര​തി​ബ​ദ്ധ​ത പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​. ഇ​ത്​ ചെ​ങ്ക​ട​ൽ തീ​ര​ത്ത്​ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ​തും സു​ര​ക്ഷി​ത​വു​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യും. അ​ങ്ങ​നെ പ്ര​മു​ഖ ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ചെ​ങ്ക​ട​ൽ തീ​ര​ത്തെ മാ​റ്റും.

Tags:    
News Summary - The Saudi Red Sea Authority grants new licenses to marina operators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.