ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച 'മ​സ​റ' സി​നി​മ​യു​ടെ റി​ലീ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

മലയാള ചലച്ചിത്രം 'മസറ'യുടെ ഒ.ടി.ടി റിലീസ്; ജിദ്ദയിൽ വിപുലമായ ആഘോഷം

ജി​ദ്ദ: ജി​ദ്ദ​യി​ൽ നി​ന്നു​ള്ള ഒ​രു കൂ​ട്ടം ക​ലാ​കാ​ര​ന്മാ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ മ​ല​യാ​ള ച​ല​ച്ചി​ത്രം ‘മ​സ​റ’​യു​ടെ ഒ.​ടി.​ടി റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച്‌ ജി​ദ്ദ​യി​ൽ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ, അ​ഭി​നേ​താ​ക്ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, സോ​ഷ്യ​ൽ മീ​ഡി​യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ക​ബീ​ർ കൊ​ണ്ടോ​ട്ടി, ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, സാ​ദി​ഖ​ലി തു​വ്വൂ​ർ, ഗ​ഫൂ​ർ കൊ​ണ്ടോ​ട്ടി, എ.​എം. സ​ജി​ത്ത്, ഗ​ഫൂ​ർ മ​മ്പു​റം, സി​നി​മ നി​ർ​മാ​താ​വ് ജു​നൈ​സ് ബാ​ബു, നാ​ട​ക സം​വി​ധാ​യ​ക​ൻ മൊ​ഹ്സി​ൻ കാ​ളി​കാ​വ്, സോ​ഷ്യ​ൽ മീ​ഡി​യ പ്ര​വ​ർ​ത്ത​ക​രാ​യ അ​മി​സ്, ഷാ​ജു അ​ത്താ​ണി​ക്ക​ൽ, എം.​സി. മ​നാ​ഫ്, സി. ​റ​ഊ​ഫ്, ഹാ​രി​സ് ബി​ൻ സ​ലാം, മ​റ്റു മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള അ​ബ്​​ദു​ൽ ഖാ​ദ​ർ ആ​ലു​വ, നൗ​ഷാ​ദ് ചാ​ത്ത​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ൾ സം​വി​ധാ​യ​ക​ൻ അ​ലി അ​രി​ക​ത്ത് പ​ങ്കു​വെ​ച്ചു. ഹാ​രി​സ് ഹ​സ്സൈ​ൻ, സി​മി അ​ബ്​​ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. അ​ബ്​​ദു​ല്ല മു​ക്ക​ണ്ണി ന​ന്ദി പ​റ​ഞ്ഞു. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​യ അ​ദ്നു ഷ​ബീ​ർ, സാ​ദ​ത്ത്, ഷു​ഹൈ​ബ്, അ​ഫ്സ​ൽ നാ​റാ​ണ​ത്ത്, നാ​സ​ർ മോ​ങ്ങം, നി​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, അ​ബൂ​ബ​ക്ക​ർ പ​രീ​ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

അ​ലി അ​രി​ക​ത്ത്​ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഒ​ന്ന​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ‘മ​സ​റ’ സി​നി​മ പൂ​ർ​ണ​മാ​യും ജി​ദ്ദ​യി​ലും ത്വാ​ഇ​ഫി​ലു​മാ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. നാ​സ​ർ തി​രു​നി​ല​ത്ത് ആ​ണ് നി​ർ​മാ​താ​വ്. ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള 32 പേ​ർ സി​നി​മ​യി​ൽ അ​ഭി​നേ​താ​ക്ക​ളാ​യി​ട്ടു​ണ്ട്. സി​സ്പേ​സ് എ​ന്ന ഒ.​ടി.​ടി ഫ്ലാ​റ്റ്‌​ഫോ​മി​ൽ https://cspace.onelink.me/fIEp/jutiiop5 എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ചി​ത്രം കാ​ണാ​നാ​വും.

Tags:    
News Summary - The release celebration of the Malayalam film 'Masara' took place in Jeddah.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.