ബ​ഷീ​ർ ഫ​ത്ത​ഹു​ദ്ദീ​ൻ, റി​യാ​ദ്

ക​പ്പു​ക​ൾ​ക്ക​പ്പു​റ​ത്തെ ജേ​താ​വ്: ലോ​ക​ക​പ്പ് നേ​ടാ​നാ​വാ​ത്ത ഇ​തി​ഹാ​സം

സ്പെ​യി​നി​നോ​ട് തോ​റ്റ് പോ​ർ​ച്ചു​ഗ​ൽ പു​റ​ത്താ​കു​മ്പോ​ൾ വി​രാ​മ​മാ​കു​ന്ന​ത് ആ​റ് ലോ​ക​ക​പ്പു​ക​ളി​ൽ നി​ന്ന് 232 മ​ത്സ​ര​ങ്ങ​ളും 146 ഗോ​ളു​ക​ളും നേ​ടി, ആ​റ് ലോ​ക​ക​പ്പു​ക​ളി​ൽ ഗോ​ൾ കു​റി​ച്ച ആ​ദ്യ താ​ര​മെ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ (സി ​ആ​ർ സെ​വ​ൻ) ലോ​ക​ക​പ്പ് യാ​ത്ര​ക​ൾ​ക്കാ​ണ്.

എ​ന്നാ​ൽ സ്വ​ർ​ണ​ക്ക​പ്പി​ല്ലെ​ങ്കി​ലും അ​ഞ്ച് ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ങ്ങ​ൾ, നാ​ല് രാ​ജ്യ​ങ്ങ​ളി​ലെ (ഇം​ഗ്ല​ണ്ട്, സ്പെ​യി​ൻ, ഇ​റ്റ​ലി, സൗ​ദി അ​റേ​ബ്യ) ലീ​ഗ് ടോ​പ്പ് സ്കോ​റ​ർ പ​ദ​വി, റ​യ​ൽ മാ​ഡ്രി​ഡി​െൻറ​യും അ​ന്താ​രാ​ഷ്​​ട്ര ഫു​ട്​​ബാ​ളി​െൻറ​യും എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​ൻ എ​ന്നീ നേ​ട്ട​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

ബ്ര​സീ​ൽ, അ​ർ​ജ​ൻ​റീ​ന, ഫ്രാ​ൻ​സ്, ജ​ർ​മ​നി, സ്പെ​യി​ൻ തു​ട​ങ്ങി​യ വ​ൻ​ശ​ക്തി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പോ​ർ​ച്ചു​ഗ​ലി​ന് പ​രി​മി​തി​ക​ളു​ണ്ട്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഡി​ആ​ർ കോം​ഗോ​യോ​ടും കൊ​ളം​ബി​യ​യോ​ടും സ​മ​നി​ല വ​ഴ​ങ്ങേ​ണ്ടി വ​ന്ന​ത് ഇ​തി​ന് തെ​ളി​വാ​ണ്. ല​യ​ണ​ൽ മെ​സ്സി​ക്ക് 2022-ലെ ​ലോ​ക​ക​പ്പ് വി​ജ​യം ഗോ​ട്ട് ച​ർ​ച്ച​ക​ളി​ൽ മേ​ൽ​ക്കൈ ന​ൽ​കി​യ​തും, ലോ​ക​ക​പ്പി​ല്ലാ​ത്ത​തി​നാ​ൽ ചി​ല​ർ റൊ​ണാ​ൾ​ഡോ​യു​ടെ സ്ഥാ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തും യാ​ഥാ​ർ​ഥ്യ​മാ​ണ്. എ​ന്നാ​ൽ കൂ​ട്ടാ​യ്മ​യു​ടെ ക​ളി​യാ​യ ഫു​ട്​​ബാ​ളി​ൽ ഒ​രു വ്യ​ക്തി​യു​ടെ മാ​ത്രം മി​ക​വ് കൊ​ണ്ട് ലോ​ക​ക​പ്പ് നേ​ടാ​നാ​കി​ല്ല.

കാ​യി​ക​രം​ഗ​ത്തി​ന​പ്പു​റം, റൊ​ണാ​ൾ​ഡോ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 40-50 മി​ല്യ​ൺ ഡോ​ള​ർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. യൂ​നി​സെ​ഫ്, സേ​വ് ദ ​ചി​ൽ​ഡ്ര​ൻ, വേ​ൾ​ഡ് വി​ഷ​ൻ എ​ന്നി​വ​യു​ടെ അ​ന്താ​രാ​ഷ്​​ട്ര അം​ബാ​സ​ഡ​റാ​യ അ​ദ്ദേ​ഹം, 2016-ലെ ​ചാ​മ്പ്യ​ൻ​സ് ലീ​ഗ് ബോ​ണ​സാ​യ 600,000 യൂ​റോ വേ​ൾ​ഡ് വി​ഷ​നും കു​ട്ടി​ക​ളു​ടെ കാ​ൻ​സ​ർ ചാ​രി​റ്റി​ക്കു​മാ​യി ന​ൽ​കി. സ്വ​ന്തം അ​മ്മ​യെ ചി​കി​ത്സി​ച്ച കാ​ൻ​സ​ർ സെൻറ​റി​ന് തു​ക ന​ൽ​കി​യും ചി​ലി​യി​ൽ ശി​ശു ആ​ശു​പ​ത്രി നി​ർ​മ്മി​ക്കാ​ൻ സ​ഹാ​യി​ച്ചും കോ​വി​ഡ് കാ​ല​ത്ത് പോ​ർ​ച്ചു​ഗ​ലി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്ക് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ ന​ൽ​കി​യും അ​ദ്ദേ​ഹം മാ​തൃ​ക​യാ​യി.

ട്രോ​ഫി​ക​ൾ കാ​യി​ക ച​രി​ത്രം മാ​ത്ര​മാ​ണ് എ​ഴു​തു​ന്ന​ത്, എ​ന്നാ​ൽ ഇ​ത്ത​രം ന​ന്മ​ക​ൾ മ​നു​ഷ്യ​ത്വ​ത്തി​െൻറ ച​രി​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 'ലോ​ക​ക​പ്പ് നേ​ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും ഞാ​ൻ കൂ​ടു​ത​ലോ കു​റ​വോ ആ​കു​ന്നി​ല്ല' എ​ന്ന് റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞ​തു​പോ​ലെ, ഒ​രൊ​റ്റ ലോ​ക​ക​പ്പ് കി​രീ​ടം കൊ​ണ്ട് മാ​ത്രം അ​ള​ക്കേ​ണ്ട ഒ​ന്ന​ല്ല ഈ ​ഇ​തി​ഹാ​സ​ത്തി​െൻറ ജീ​വി​തം.

Tags:    
News Summary - Cristiano Ronaldo's (CR7) World Cup journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.