‘ബ​ലി’ നോ​വ​ലി​സ്​​റ്റു​മാ​യി ഓ​ൺ​ലൈ​ൻ സം​വാ​ദം ജൂ​ലൈ 18ന്

​ജി​ദ്ദ: അ​ക്ഷ​രം വാ​യ​ന​വേ​ദി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന സാ​മൂ​ഹി​ക സാം​സ്കാ​രി​ക സാ​ഹി​ത്യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി, ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നും ച​രി​ത്ര നോ​വ​ലാ​യ ‘ബ​ലി’​യു​ടെ ര​ച​യി​താ​വു​മാ​യ പി.​എം.​എ. ഖാ​ദ​ർ പ്ര​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ ജീ​വി​ത​ത്തി​െൻറ ഉ​ട​മ​യും ഐ​തി​ഹാ​സി​ക ച​രി​ത്ര​പു​രു​ഷ​നു​മാ​യ വ​ക്കം ഖാ​ദ​റി​െൻറ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ര​ചി​ക്ക​പ്പെ​ട്ട​താ​ണ് ‘ബ​ലി’ എ​ന്ന ച​രി​ത്രാ​ഖ്യാ​നം.

പി.​എം.​എ. ഖാ​ദ​റി​െൻറ 16 വ​ർ​ഷ​ത്തെ അ​ക്ഷീ​ണ​മാ​യ ഗ​വേ​ഷ​ണ​ത്തി​െൻറ​യും അ​ന്വേ​ഷ​ണ​ത്തി​െൻറ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് ഈ ​നോ​വ​ൽ പി​റ​വി​യെ​ടു​ത്ത​ത്. വ​ക്കം ഖാ​ദ​റി​െൻറ ജീ​വി​തം, അ​ത് പ്ര​മേ​യ​മാ​ക്കി എ​ഴു​തി​യ നോ​വ​ൽ, അ​തി​െൻറ പി​ന്നാ​മ്പു​റ ക​ഥ​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം നോ​വ​ലി​സ്​​റ്റ്​ പ​രി​പാ​ടി​യി​ൽ പ്ര​വാ​സി​ക​ളു​മാ​യി പ​ങ്കു​വെ​ക്കു​മെ​ന്ന് അ​ക്ഷ​രം വാ​യ​ന​വേ​ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജൂ​ലൈ 18 വൈ​കു​ന്നേ​രം സൗ​ദി സ​മ​യം 7.30-ന് ​ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. വ​ക്കം ഖാ​ദ​റി​െൻറ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ചി​ല​രു​ടെ സാ​ന്നി​ധ്യം ഈ ​ച​ട​ങ്ങി​ലു​ണ്ടാ​വും.

വ​ക്കം ഖാ​ദ​റി​െൻറ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഫോ​ട്ടോ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​വും. ഈ ​ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യു​ടെ ലി​ങ്കു​ക​ൾ​ക്കാ​യി 0542195476, 0502518018 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Online interview with the novelist 'Bali' on July 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.