അക്ഷരം ദമ്മാം സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽ നൗഷാദ് കുനിയിൽ വിഷയം അവതരിപ്പിക്കുന്നു
ദമ്മാം: അക്ഷരം ദമ്മാം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു. ബഷീറിെൻറ സാഹിത്യത്തെയും ജീവിതത്തെയും കുറിച്ചുള്ള മികച്ച ചർച്ചകൾക്കും സംവാദങ്ങൾക്കും പരിപാടി വേദിയായി. ചടങ്ങിൽ മൻസൂർ പള്ളൂർ മോഡറേറ്ററായി. ബഷീറിെൻറ സാഹിത്യവും ജീവിതദർശനവും ആസ്പദമാക്കി നൗഷാദ് കുനിയിൽ വിഷയം അവതരിപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ ചർച്ചയിൽ മുഹമ്മദ് നജാത്തി, തങ്കു നവോദയ, അമീറലി കൊയിലാണ്ടി, ഇഖ്ബാൽ വെളിയങ്ങോട്, മുഹമ്മദ് അലി, ശ്രുതി
കണ്ണൂർ, അംജത് മലപ്പുറം, നിസ്സാർ വടക്കുംബത്ത്, നജ്മുസ്മാൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ബഷീറിെൻറ സമാനതകളില്ലാത്ത സാഹിത്യ സംഭാവനകളെയും അദ്ദേഹത്തിെൻറ മാനവിക കാഴ്ചപ്പാടുകളെയും യോഗം അനുസ്മരിച്ചു. പരിപാടിയുടെ നടത്തിപ്പിന് ശ്വാം പ്രകാശ് പാലക്കാട്, വീണ വിനീത്, അശ്വതി വിനീഷ്, ഷിഹാബ് കാപ്പൂർ, മുജീബ് കോഡൂർ, പ്രജിത്ത് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
സോഫിയ ഷാജഹാൻ, സജിത്ത് രാമകൃഷ്ണൻ, ബിജു പൂതക്കളം, അഖിൽ, ഷാജി അമ്പലത്ത്, നിസ്സാർ കൊല്ലം, വിനീത്, ലാജി, സാദിക് എറണാകുളം, വിനീഷ് അമ്പലപ്പുഴ, രാധിക ടീച്ചർ, മാത്യൂ റോക്കി, സാദിക്ക് പൂക്കാര തുടങ്ങിയവർ പങ്കെടുത്തു. മാത്തുക്കുട്ടി പള്ളിപ്പാട് സ്വാഗതവും അൻസർ മലയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.