ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി ഫുട്ബാൾ ടൂർണമെൻറ്
സംഘാടക സമിതി യോഗം
റിയാദ്: ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ സീസൺ ത്രീ ടൂർണമെൻറിന് അടുത്തയാഴ്ച്ച റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ തുടക്കമാകും. വേൾഡ് കപ്പ് ലഹരിയിൽ കഴിയുന്ന റിയാദിലെ ഫുട്ബാൾ പ്രേമികൾക്ക് അസുലഭ നിമിഷങ്ങൾ സമ്മാനിക്കുന്ന ടൂർണമെൻറിൽ ‘റിഫ’യിൽ രജിസ്റ്റർ ചെയ്ത പ്രമുഖരായ 16 ടീമുകളാണ് മാറ്റുരക്കുന്നത്.
ജൂലൈ 23, 24, 30, 31 തീയതികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ‘ഫ്രണ്ടി മൊബൈൽ’ ആണ് ടൂർണമെൻറിെൻറ മുഖ്യ പ്രായോജകർ. സെവൻസ് ഫോർമാറ്റിൽ നടക്കുന്ന കളികൾ നിയന്ത്രിക്കുന്നത് സൗദി റഫറി അലി അൽ ഖഹ്ഥാനിയുടെ നേതൃത്വത്തിലായിരിക്കും. വ്യാഴാഴ്ചകളിൽ രാത്രി 10-നും വെള്ളിയാഴ്ചകളിൽ രാത്രി ഒൻപതിനും മത്സരങ്ങൾ ആരംഭിക്കുമെന്ന് ക്ലബ് പ്രസിഡൻറ് നജീബ് അറിയിച്ചു.
ടൂർണമെൻറിെൻറ നടത്തിപ്പിനായി ബഷീർ കാരന്തൂർ ചെയർമാനായി 51 അംഗ സംഘാടന സമിതി രൂപവത്കരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ചുമതലക്കാരായി റജീഫ്, ഫൈസൽ തിരൂർ, പി.ടി. അഷ്റഫ്, ശാഹുൽ ഹമീദ്, ജംഷി നിലമ്പുർ, ഹകീം, മുസ്തഫ, ശിവ, ഷംസീർ, നജീബ്, നസീഫ്, സൽമാൻ, മുനീർ, അലി എന്നിവരെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.