നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ മ​ന്ത്രാ​ല​യം; സൗ​ദി​യി​ൽ 12 റി​ക്രൂ​ട്ട്‌​മെൻറ്​ ഓ​ഫി​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ 12 റി​ക്രൂ​ട്ട്‌​മെൻറ്​ ഓ​ഫി​സു​ക​ൾ​ക്കെ​തി​രെ മാ​ന​വ​വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. 2026ന്റെ ​ര​ണ്ടാം പാ​ദ​ത്തി​ൽ രാ​ജ്യ​ത്തു​ട​നീ​ളം മ​ന്ത്രാ​ല​യം ന​ട​ത്തി​യ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി.

പ​രി​ശോ​ധ​ന​യി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ അ​ഞ്ച് ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ത്രാ​ല​യം ഉ​ട​ന​ടി ത​ട​ഞ്ഞു. കൂ​ടാ​തെ, അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട മ​റ്റ് ഏ​ഴ് ഓ​ഫി​സു​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. റി​ക്രൂ​ട്ട്‌​മെൻറ്​ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, തൊ​ഴി​ലാ​ളി സേ​വ​ന​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തു​ക, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​നു​ള്ള തു​ക ന​ൽ​കാ​ൻ വൈ​കി​പ്പി​ക്കു​ക, ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ളി​ൽ യ​ഥാ​സ​മ​യം പ​രി​ഹാ​രം കാ​ണാ​തി​രി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ണ്ടെ​ത്തി​യ​ത്.

റി​ക്രൂ​ട്ട്‌​മെൻറ്​ ഓ​ഫി​സു​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും, ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. റി​ക്രൂ​ട്ട്‌​മെൻറ്​ സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഔ​ദ്യോ​ഗി​ക ദേ​ശീ​യ പ്ലാ​റ്റ്‌​ഫോ​മാ​യ ‘മു​സാ​നി​ദ്’ വ​ഴി മാ​ത്രം ഉ​പ​ഭോ​ക്താ​ക്ക​ൾ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

അം​ഗീ​കൃ​ത സേ​വ​ന ദാ​താ​ക്ക​ളു​മാ​യി സു​ര​ക്ഷി​ത​മാ​യി ഇ​ല​ക്ട്രോ​ണി​ക് ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ഈ ​പ്ലാ​റ്റ്‌​ഫോം സ​ഹാ​യി​ക്കും. കൂ​ടാ​തെ, ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന​തി​നും, പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും, അ​വ​യു​ടെ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഇ​തി​ലു​ണ്ട്. റി​ക്രൂ​ട്ട്‌​മെൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 920002866 എ​ന്ന ഏ​കീ​കൃ​ത ന​മ്പ​റി​ലോ, സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ല​ഭ്യ​മാ​യ ‘മു​സാ​നി​ദ്’ ആ​പ് വ​ഴി​യോ റി​പ്പോ​ർ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Ministry takes strict action against 12 recruitment offices in Saudi Arabia for violating rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.