തനിമ ജിദ്ദ നോർത്ത് ഖുർആൻ സ്റ്റഡി സെൻറർ കുടുംബസംഗമത്തിൽ ബഷീര്‍ മുഹ്യിദ്ദീന് സംസാരിക്കുന്നു
ജിദ്ദ: പുണ്യങ്ങളുടെ പൂക്കാലമായി റമദാൻ ആഗതമാകുമ്പോൾ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയിൽ വസന്തവും ശിശിരവും കൊണ്ടുവരുമെന്ന് പ്രശസ്ത വാഗ്മിയും ഖുർആൻ അധ്യാപകനുമായ ബഷീര്‍ മുഹ്യിദ്ദീന് മൗലവി പറഞ്ഞു. തനിമ ജിദ്ദ നോർത്ത് ഖുർആൻ സ്റ്റഡി സെൻറർ പഠിതാക്കളുടെ ഓൺലൈൻ കുടുംബസംഗമത്തിൽ 'ഖുർആൻ എെൻറ ഹൃദയവസന്തം' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണൽ പ്രസിഡൻറ് സി.എച്ച്. അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സോണൽ കോഓഡിനേറ്റർ ആബിദ് ഹുസൈൻ സ്വാഗതം പറഞ്ഞു.കെ.കെ. നിസാർ, ഫവാസ് കടപ്രത്ത്, മുംതാസ് അഷ്റഫ് എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.