ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഒ.​ഐ.​സി​ക്ക് പു​തി​യ ത​ല​വ​ൻ

ജി​ദ്ദ: ലോ​ക​ത്തി​ലെ 57 ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്​​ട്ര കൂ​ട്ടാ​യ്മ​യാ​യ ‘ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്‌​ലാ​മി​ക് കോ​പ്പ​റേ​ഷ​ൻ’(​ഒ.​ഐ.​സി) പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മൗ​റി​താ​നി​യ​യു​ടെ മു​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്​​മാ​ഈ​ൽ ഔ​ൽ​ദ് ശൈ​ഖ്​ അ​ഹ​മ്മ​ദി​നെ തി​ര​ഞ്ഞെ​ടു​ത്തു.

ഒ.​ഐ.​സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന പ്ര​ത്യേ​ക അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് ഈ ​ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. നി​ല​വി​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ ഇ​ബ്രാ​ഹിം താ​ഹ​യു​ടെ ഭ​ര​ണ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മൗ​റി​താ​നി​യ ഔ​ൽ​ദ് ശൈ​ഖ്​ അ​ഹ​മ്മ​ദി​െൻറ പേ​ര് നി​ർ​ദ്ദേ​ശി​ച്ച​ത്.

തി​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹം ഒ.​ഐ.​സി​യു​ടെ പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഔ​ദ്യോ​ഗി​ക​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. പു​തി​യ ത​ല​വ​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നൊ​പ്പം ഫ​ല​സ്തീ​ൻ വി​ഷ​യം, അ​ൽ അ​ഖ്സ മ​സ്ജി​ദി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ, ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ മ​റ്റ് പൊ​തു​വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യും യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ, പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും മു​സ്‌​ലിം ലോ​ക​ത്തെ സേ​വി​ക്കാ​നു​ള്ള ഒ.​ഐ.​സി​യു​ടെ എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

നി​ല​വി​ൽ പ​ശ്ചി​മേ​ഷ്യ​യി​ലും ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ൾ വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ് നേ​രി​ടു​ന്ന​ത്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഒ​രു രാ​ജ്യ​ത്തി​ന് മാ​ത്ര​മാ​യി ഒ​റ്റ​യ്ക്ക് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും, അ​തി​ന് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ളും അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കൂ​ടാ​തെ, ഒ.​ഐ.​സി. എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​നും അ​തി​െൻറ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ശ​ക്ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്ന് സൗ​ദി അ​റേ​ബ്യ വ്യ​ക്ത​മാ​ക്കി.

സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്കാ​നു​ള്ള ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ത്തി​ന് സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ എ​ന്നും ഉ​ണ്ടാ​കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. ഇ​സ്രാ​യേ​ലി ഉ​ദ്യോ​ഗ​സ്ഥ​രും കു​ടി​യേ​റ്റ​ക്കാ​രും അ​ൽ അ​ഖ്സ മ​സ്ജി​ദി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ സൗ​ദി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

അ​ൽ അ​ഖ്സ മ​സ്ജി​ദി​െൻറ സ​മ​യ​ത്തി​ലോ സ്ഥ​ല​ത്തി​ലോ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​ഭ​ജ​നം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും സൗ​ദി ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ന​യ​ത​ന്ത്ര പ​രി​ച​യ​മു​ള്ള പ്ര​മു​ഖ വ്യ​ക്തി​ത്വ​മാ​ണ് പു​തി​യ ഒ.​ഐ.​സി ത​ല​വ​നാ​യ ഇ​സ്​​മാ​ഈ​ൽ ഔ​ൽ​ദ് ശൈ​ഖ്​ അ​ഹ​മ്മ​ദ്. 2022 മു​ത​ൽ 2024 വ​രെ മൗ​റി​താ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഔ​ൽ​ദ് ശൈ​ഖ്​ അ​ൽ ഗ​സ്വാ​നി​യു​ടെ കാ​ബി​ന​റ്റ് ഡ​യ​റ​ക്ട​റാ​യും, 2018 മു​ത​ൽ 2022 വ​രെ വി​ദേ​ശ​കാ​ര്യ-​സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലും ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യം അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. 2015 ഏ​പ്രി​ൽ മു​ത​ൽ 2018 ഫെ​ബ്രു​വ​രി വ​രെ യ​മ​നി​ലേ​ക്കു​ള്ള യു.​എ​ൻ. സെ​ക്ര​ട്ട​റി ജ​ന​റ​ലി​െൻറ പ്ര​ത്യേ​ക ദൂ​ത​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത് അ​ദ്ദേ​ഹ​മാ​ണ്. 2014-ൽ ​ലോ​ക​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ എ​ബോ​ള വൈ​റ​സ് പ്ര​തി​രോ​ധ യു.​എ​ൻ. ദൗ​ത്യ​ത്തി​െൻറ ത​ല​വ​നാ​യും, ലി​ബി​യ​യി​ലെ യു.​എ​ൻ. സ​മാ​ധാ​ന ദൗ​ത്യ​ത്തി​​ന്‍റെ ഡെ​പ്യൂ​ട്ടി സ്പെ​ഷ്യ​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വ്, ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ കോ​ഓ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ യു.​എ​ൻ. പോ​പ്പു​ലേ​ഷ​ൻ ഫ​ണ്ടി​​ന്‍റെ ഭാ​ഗ​മാ​യി 2012 മു​ത​ൽ 2014 വ​രെ യ​മ​നി​ലും 2008 മു​ത​ൽ 2012 വ​രെ സി​റി​യ​യി​ലും ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ കോ​ഓ​ഡി​നേ​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​നു​ഭ​വ​സ​മ്പ​ത്തും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

Tags:    
News Summary - The Organization of Islamic Cooperation has a new head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.