റിയാദിലെ അൽ ഒലയ്യ റോഡിൽ അറ്റകുറ്റപ്പണി ആരംഭിക്കുന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദ്​ നഗരത്തിലെ പ്രധാന പാതകളിലൊന്നായ അൽ ഒലയ്യ റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. റോഡുകളുടെ നിലവാരം മെച്ചപ്പെടുത്താനും യാത്രാസുരക്ഷ ഉറപ്പാക്കാനുമായി റിയാദ് നഗരസഭയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. സെപ്റ്റംബർ ആദ്യവാരം മുതൽ പണികൾ ആരംഭിക്കും.

കിങ്​ സൽമാൻ റോഡ് മുതൽ അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡ് വരെയുള്ള അൽ ഒലയ്യ റോഡി​െൻറ ഇരുവശങ്ങളിലുമാണ് പ്രധാനമായും പ്രവൃത്തികൾ നടക്കുന്നത്. റോഡ് ശൃംഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നഗരത്തിലെ യാത്രാസൗകര്യങ്ങൾ സുഗമമാക്കുന്നതിനുമായി നടപ്പാക്കുന്ന ഈ പദ്ധതി വരും നവംബർ 25 വരെ നീണ്ടുനിൽക്കും. അതിനാൽ ഈ വഴി കടന്നുപോകുന്ന യാത്രക്കാരും വാഹന ഉടമകളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Tags:    
News Summary - Repairs begin on Al Olayya Road in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.