റിയാദ്: 2025 ലെ രണ്ടാം പാദത്തിൽ സൗദിയിലെ റെയിൽ ഗതാഗതമേഖല അസാധാരണമായ കണക്കുകൾ കൈവരിച്ചതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. 3.65 കോടിയലധികം യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്തു. അതേ വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 10 ലക്ഷം യാത്രക്കാരുടെ വർധനവാണിത്.
രണ്ടാം പാദത്തിൽ നഗര റെയിൽ ഗതാഗത മേഖലയും ശ്രദ്ധേയമായ വളർച്ച കൈവരിച്ചുവെന്ന് അതോറിറ്റി പറഞ്ഞു. നഗര ഗതാഗത മേഖലയിൽ 3.38 കോടിയലധികം പേർ യാത്ര ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വർധിച്ചുവരുന്ന ആവശ്യകത ഇത് പ്രതിഫലിപ്പിക്കുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ട്രെയിനുകളുടെ പട്ടികയിൽ റിയാദ് മെട്രോ ഒന്നാമതെത്തി. റിയാദ് മെട്രോയിൽ 2.36 കോടിയലധികം പേർ യാത്ര ചെയ്തു. അതേസമയം ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ഷട്ടിൽ ട്രെയിൻ 77.6 കോടിയിലധികം യാത്രക്കാരെ രേഖപ്പെടുത്തി.
റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാലയിലെ മെട്രോ ട്രെയിനിൽ 5,12,000 യാത്രക്കാരെ വഹിച്ചു. ഇന്റർസിറ്റി ട്രെയിനുകളെ സംബന്ധിച്ചിച്ച് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 26.7 ലക്ഷം യാത്രക്കാർ ഇന്റർസിറ്റി ട്രെയിനുകളിൽ യാത്ര ചെയ്തു. ഇത് 10 ശതമാനം വർധനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.