ഇറാൻ അംബാസഡർ അലി റെസ ഇനായത്തിയും സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽഖുറൈജിയും കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദി അറേബ്യക്കും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളിൽ ശക്തമായ പ്രതിഷേധവുമായി സൗദി വിദേശകാര്യ മന്ത്രാലയം. സംഭവുമായി ബന്ധപ്പെട്ട് ഇറാൻ അംബാസഡർ അലി റെസ ഇനായത്തിയെ മന്ത്രാലയം വിളിച്ചുവരുത്തി രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കി.
സൗദിക്കും മറ്റ് ഗൾഫ് രാഷ്ട്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രകടിപ്പിച്ച നിരാശയും കടുത്ത അമർഷവും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽഖുറൈജി അംബാസഡറെ നേരിട്ടറിയിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അയൽരാജ്യങ്ങളുടെ ദേശീയ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ സൗദി ശക്തമായി അപലപിക്കുന്നു. രാജ്യത്തിെൻറ സുരക്ഷയും ഭൂപ്രദേശത്തിെൻറ അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രകോപനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് സൗദി ആവശ്യപ്പെട്ടു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ സൗദിയുടെ നിലപാട് വ്യക്തമാക്കുന്നതാണ് ഈ നയതന്ത്ര നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.