അപകടത്തിൽ നിന്നും രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൾ ശുഹൈബ്
മദീന: മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയിലുണ്ടായ ബസ് ദുരന്തത്തിൽ 24 കാരനായ മുഹമ്മദ് അബ്ദുൽ ശുഹൈബിന് ജീവൻ തിരിച്ചുകിട്ടിയത് യാത്രയിൽ ഉറങ്ങാതിരുന്നതിനാൽ. എന്നാൽ ഈ ദാരുണമായ ദുരന്തത്തിൽ ശുഹൈബിന് നഷ്ടമായത് സ്വന്തം മാതാപിതാക്കളടക്കം ആറ് അടുത്ത ബന്ധുക്കളെയാണ്. 45 തീർഥാടകർ അഗാധമായ ഉറക്കത്തിലായിരുന്നപ്പോഴാണ് ശുഹൈബ് സമയം കളയാനും ഉറങ്ങാതിരിക്കാനുമായി ഡ്രൈവറുടെ അടുത്ത മുൻസീറ്റിലേക്ക് മാറിയിരുന്നത്. അൽപസമയത്തിനകം, അമിതവേഗത്തിലെത്തിയ ഒരു ഡീസൽ ടാങ്കർ ബസ്സിലിടിച്ചതോടെ സംഭവിച്ച വൻ തീപിടിത്തം നിമിഷങ്ങൾക്കകം വാഹനത്തെ പൂർണമായി വിഴുങ്ങി. കൂട്ടിയിടിയുടെ ആഘാതത്തിൽ ഉണർന്നിരുന്ന ശുഹൈബും ഡ്രൈവറും ജനലിലൂടെ ചാടി രക്ഷപ്പെട്ടു. ഉള്ളിലുണ്ടായിരുന്നവർ കണ്ണടച്ച് തുറക്കുംമുമ്പ് 45 പേരും വെന്തുമരിച്ചു.
ദുരന്തം നടന്ന ശേഷം പുലർച്ചെ 5.30 ഓടെ ശുഹൈബ് തങ്ങളെ വിളിച്ചതായി ഹൈദരാബാദിലെ ഹജ്ജ് ഹൗസിൽ ആകാംഷയോടെ കാത്തിരിക്കുന്ന ബന്ധു മുഹമ്മദ് തഹ്സീൻ പറഞ്ഞു. 'താൻ രക്ഷപ്പെട്ടെന്നും എന്നാൽ മറ്റെല്ലാവരും കത്തുകയാണെന്നും അവൻ വിളിച്ചു പറഞ്ഞു. അതിനുശേഷം അവനുമായി സംസാരിക്കാൻ കഴിഞ്ഞില്ല, പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിഞ്ഞു' - തഹ്സീൻ പറഞ്ഞു.
നടരാജ് നഗർ, ജിറ സ്വദേശിയായ ശുഹൈബിന് ഒരു രാത്രി കൊണ്ട് നഷ്ടമായത് തൻ്റെ പ്രിയപ്പെട്ടവരെയെല്ലാമാണ്. അദ്ദേഹത്തിൻ്റെ മാതാപിതാക്കളായ മുഹമ്മദ് ഖാദർ (56), ഗൗസിയ ബീഗം (46) എന്നിവരും, മുത്തശ്ശനും മറ്റ് കസിൻസുമുൾപ്പെടെ ആറ് കുടുംബാംഗങ്ങളാണ് ദുരന്തത്തിൽപ്പെട്ടത്. ശുഹൈബിൻ്റെ സഹോദരൻ മുഹമ്മദ് അബ്ദുൾ സമീർ വ്യക്തിപരമായ കാരണങ്ങളാൽ മക്കയിൽ തങ്ങിയതുകൊണ്ട് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ശാരീരികവും വൈകാരികവുമായ കനത്ത ആഘാതത്തിൽ നിന്ന് മുക്തനായി വരുന്ന ശുഹൈബ് നിലവിൽ മദീനയിലെ സൗദി ജർമ്മൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് ആവശ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ഇടപെട്ടിട്ടുണ്ട്.
രക്ഷപ്പെട്ടെങ്കിലും ശുഹൈബിന് നഷ്ടമായത് മാതാപിതാക്കളടക്കം ആറ് ഉറ്റവരെ
മദീന: മരണമുഖത്തുനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൽ ശുഹൈബിന് പക്ഷേ, നഷ്ടമായത് സ്വന്തം മാതാപിതാക്കളടക്കം ആറ് പ്രിയപ്പെട്ടവരെ. മദീന ബസപകടം മരണത്തിന് കൊടുക്കാതെ ബാക്കിവെച്ചത് ഈ 24കാരനെ മാത്രമാണ്. യാത്രയിൽ ഉറങ്ങാതിരുന്നത് കൊണ്ട് മാത്രമായിരുന്നു ഈ രക്ഷപ്പെടൽ. എന്നാൽ, ഉമ്മയും ഉപ്പയുമുൾപ്പടെ പ്രിയപ്പെട്ടവരെയെല്ലാം മരണം കൊണ്ടുപോയി. തന്റെ ഈ പ്രിയപ്പെട്ടവരടക്കം ബസിലുണ്ടായിരുന്ന 45 പേരും അഗാധമായ ഉറക്കത്തിലാണ്ടപ്പോൾ സമയം ചെലവഴിക്കാനും ഉറങ്ങാതിരിക്കാനുമാണ് ഡ്രൈവറുടെ അടുത്തുള്ള മുൻസീറ്റിലേക്ക് മാറിയിരുന്നത്. അങ്ങനെ വന്നിരുന്ന് അൽപസമയത്തിനകം, അമിതവേഗത്തിലെത്തിയ ഒരു ഡീസൽ ടാങ്കർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കകം ബസിൽ തീയാളിപ്പിടിക്കുകയായിരുന്നു. ഉണർന്നിരുന്ന ശുഹൈബും ഡ്രൈവറും വിൻഡോയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഉള്ളിലുണ്ടായിരുന്നവർക്ക് കണ്ണു തുറക്കാൻ പോലും സമയം ലഭിച്ചില്ല. 45 പേരും വെന്തുമരിച്ചു.
ദുരന്തത്തിന് ശേഷം പുലർച്ച 5.30ഓടെ ശുഹൈബ് തങ്ങളെ വിളിച്ചതായി ഹൈദരാബാദിലെ ഹജ്ജ് ഹൗസിൽ ഉത്കണ്ഠയോടെ കാത്തിരുന്ന ബന്ധു മുഹമ്മദ് തഹ്സീൻ പറഞ്ഞു. താൻ രക്ഷപ്പെട്ടെന്നും എന്നാൽ, മറ്റെല്ലാവരും കത്തുകയാണെന്നുമാണ് അവൻ വിളിച്ചുപറഞ്ഞത്. അതിനുശേഷം അവനുമായി സംസാരിക്കാൻ കഴിഞ്ഞില്ല, പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിഞ്ഞു -തഹ്സീൻ പറഞ്ഞു.നടരാജ് നഗർ, ജിറ സ്വദേശിയായ ശുഹൈബിന് ഒരു രാത്രി കൊണ്ട് നഷ്ടമായത് തന്റെ പ്രിയപ്പെട്ടവരെയെല്ലാമാണ്. മാതാപിതാക്കളായ മുഹമ്മദ് ഖാദർ (56), ഗൗസിയ ബീഗം (46) എന്നിവരും, മുത്തശ്ശനും മറ്റ് ബന്ധുക്കളുമുൾപ്പടെ ആറ് കുടുംബാംഗങ്ങളാണ് ദുരന്തത്തിൽപ്പെട്ടത്. ശുഹൈബിന്റെ സഹോദരൻ മുഹമ്മദ് അബ്ദുൽ സമീർ വ്യക്തിപരമായ കാരണങ്ങളാൽ മക്കയിൽ തങ്ങിയതുകൊണ്ട് മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.ശാരീരികവും വൈകാരികവുമായ കനത്ത ആഘാതത്തിൽനിന്ന് മുക്തനായി വരുന്ന ശുഹൈബ് നിലവിൽ മദീനയിലെ സൗദി ജർമൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് ആവശ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ഇടപെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.