ഈ വർഷത്തെ ഹജ്ജിന് ഏറ്റവും കൂടുതൽ തീർത്ഥാടകർ വിദേശത്തുനിന്നായിരിക്കുമെന്ന് ഹജ്ജ് മന്ത്രാലയം

ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് ഏറ്റവും കൂടുതൽ ശതമാനവും രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർഥാടകർക്ക് ആയിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് മഹാമാരിയുടെ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് വിദേശ തീർത്ഥാടകർക്ക് ഏറ്റവും വലിയ വിഹിതം അനുവദിക്കുന്നതെന്ന് ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എഞ്ചിനീയർ ഹിഷാം സൈദ് പറഞ്ഞു.

ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിൽ നിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കില്ലെന്നും, ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മുസ്ലീങ്ങളെയും രാജ്യം പതിവുപോലെ സ്വാഗതം ചെയ്യുന്നതായും അൽ അറേബ്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു.

തീർത്ഥാടകരുടെ എണ്ണം പരിഗണിച്ചുകൊണ്ട് ആയിരം പേർക്ക് ഒരാൾ എന്ന അനുപാതം പരിഗണിച്ചുകൊണ്ടായിരിക്കും ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട നിശ്ചയിക്കുക.വിവിധ രാജ്യങ്ങൾക്കുള്ള ഈ ക്വാട്ട നിർണ്ണയിക്കാനുള്ള പരിശ്രമങ്ങളിലാണ് രാജ്യമെന്നും എഞ്ചിനീയർ ഹിഷാം സൈദ് പറഞ്ഞു. പുണ്യസ്ഥലങ്ങളിൽ ഒരു പ്രത്യേക സമയത്തും സ്ഥലത്തും ഹജ്ജ് കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതുണ്ട് എന്നത് കൊണ്ട് തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുകൊണ്ടുള്ള എണ്ണമേ ക്വാട്ടയിൽ പരിഗണിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The Ministry of Hajj has said that most of the pilgrims for this year's Hajj will be from abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.