പ്രവാസം അവസാനിപ്പിക്കുന്ന സി.ഒ.ടി. അസീസ്, മുഹമ്മദ് സാദിഖ്, അസ്കർ തിരുവമ്പാടി എന്നിവർക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: രണ്ടു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന പത്രപ്രവർത്തകൻ സി.ഒ.ടി. അസീസ്, പ്രവാസം അവസാനിപ്പിക്കുന്ന തമിഴ്നാട് സ്വദേശി മുഹമ്മദ് സാദിഖ്, അസ്കർ തിരുവമ്പാടി എന്നിവർക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. കെ.എം.സി.സിയുടെ വിവിധ ഘടകങ്ങൾ നടത്തുന്ന ജേർണലിസം ക്ലാസുകൾ നയിക്കുന്നതിലും മാർഗനിർദേശം നൽകുന്നതിലും സഹകരിച്ച സി.ഒ.ടി അസീസ് ജിദ്ദ കെ.എം.സി.സി പ്രവർത്തകർക്ക് സുപരിചിതനായിരുന്നുവെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മൂന്ന് പതിറ്റാണ്ടോളം സപ്പോർട്ട് സർവിസ് സൂപ്പർവൈസറായി ജോലി ചെയ്ത ശേഷമാണ് തമിഴ്നാട് സ്വദേശി മുഹമ്മദ് സാദിഖ് മടങ്ങുന്നത്.
കെ.എം.സി.സി കിങ് ഫഹദ് ആശുപത്രിയോട് സഹകരിച്ച് നടത്തിവരുന്ന രക്തദാന ക്യാമ്പിനും ആശുപത്രിയിലെത്തുന്ന മലയാളി സമൂഹത്തിനും എപ്പോഴും വിവിധ സഹായങ്ങൾ നൽകി കൂടെ നിന്ന മുഹമ്മദ് സാദിഖിെൻറ സാമൂഹിക പ്രതിബദ്ധതയെ നേതാക്കൾ പ്രകീർത്തിച്ചു. ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല ജോ. സെക്രട്ടറിയാണ് അസ്കർ തിരുവമ്പാടി. 19 വർഷത്തെ ജിദ്ദയിലെ തെൻറ ജോലിക്കിടയിൽ ലഭിക്കുന്ന ഒഴിവുസമയം വിവിധ സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി വിനിയോഗിച്ച ആളായിരുന്നു ഇദ്ദേഹം.
പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, നാസർ വെളിയങ്കോട്, നാസർ മച്ചിങ്ങൽ, സി.സി. കരീം, മജീദ് പുകയൂർ, സീതി കൊളക്കാടൻ, എ.കെ. ബാവ തുടങ്ങിയവരും വിവിധ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.