‘ജല’ സംഘടിപ്പിച്ച ഈദ് ആഘോഷത്തിൽനിന്ന്
ജിസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. അബു അരീഷിൽ പഞ്ചഗുസ്തിയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായി. കായിക ഇനങ്ങൾ, വടംവലി, ചാക്കിലോട്ടം, മ്യൂസിക് ചെയർ, പായസംകുടി തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിലെ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. കുട്ടികൾക്ക് മിഠായി പെറുക്കൽ, ചായം കൊടുക്കൽ മുതലായ മത്സരങ്ങളും ഉണ്ടായിരുന്നു. തുടർന്ന് നടന്ന സാംസ്കാരിക ചടങ്ങിൽ പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഫൈസൽ മേലാറ്റൂർ ഈദ് സന്ദേശം നൽകി.
വൈസ് പ്രസിഡന്റ് സണ്ണി ഓതറ, ഏരിയ പ്രസിഡന്റ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു. വെന്നിയൂർ ദേവൻ സ്വാഗതവും ഏരിയ സെക്രട്ടറി നൗഷാദ് പുതിയ തോപ്പിൽ നന്ദിയും പറഞ്ഞു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സിയാദ് കണ്ണൂർ, നൗഷാദ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഗാനാലാപനവും, സൈബേർട്ട് ഷീൻസ്, സ്റ്റുവേർട്ട് ഷീൻസ്, ഫാത്തിമ ഫൈസ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസും അരങ്ങേറി.
വിജയികൾ- വടംവലി: സാംത ഏരിയ (ഒന്നാം സമ്മാനം), അബു അരിഷ് (രണ്ടാം സമ്മാനം); പഞ്ചഗുസ്തി: സജൻ (കിങ് ഫഹദ് - വാസ്‍ലി യൂനിറ്റ്), അന്തുഷ (ജിസാൻ സിറ്റി); പായസം കുടി: മുഹമ്മദ് ഷാഫി, ദർവേഷ് (രണ്ടു പേരും ഫിഷ് മാർക്കറ്റ് യൂനിറ്റ്), സ്ത്രീകൾ: സിന്ധു, സഫ; മ്യൂസിക്കൽ ചെയർ: ജുമ്ന, സിസി; ചാക്കിലോട്ടം ജോബിൻ (അബു അരീഷ്); ചായം കൊടുക്കൽ: ആൽഫി, അനന്യ; മിഠായി പെറുക്കൽ: റിദാൻ, ഫാത്വിമ സഹറ. പരിപാടികൾക്ക് അനീഷ് നായർ, ജബ്ബാർ പാലക്കാട്, സലിം മൈസൂർ, സാദിഖ് ഉള്ളണം, സതീശൻ കഴക്കൂട്ടം, ജോയ്, അഷ്റഫ്, മുനീർ നീരോല്പലം, സലാം എളമരം, ഫാറൂഖ് ചെട്ടിപ്പടി, ജോജോ, കരീം പൂന്തുറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.