ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യ ഫി​ലി​പ്പി​നോ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളി​ലൊ​ന്നി​നെ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ

റ​ബീ​അ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ഫി​ലി​പ്പി​നോ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം -ഡോ. ​അ​ബ്​​ദു​ല്ല അ​ൽ റ​ബീ​അ

റി​യാ​ദ്: വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യ ഫി​ലി​പ്പി​നോ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ ക്ലി​യ​യു​ടെ​യും മൗ​റീ​സി​െൻറ​യും ആ​രോ​ഗ്യ​നി​ല​യി​ൽ ഗ​ണ്യ​മാ​യ പു​രോ​ഗ​തി​യു​ള്ള​താ​യി മെ​ഡി​ക്ക​ൽ സം​ഘം അ​റി​യി​ച്ചു. റി​യാ​ദി​ലെ കി​ങ് അ​ബ്​​ദു​ല്ല സ്പെ​ഷ​ലൈ​സ്ഡ് ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച മു​മ്പ് ന​ട​ന്ന ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം കു​ട്ടി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും ഇ​രു​വ​രു​ടെ​യും നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്നും മെ​ഡി​ക്ക​ൽ ആ​ൻ​ഡ് സ​ർ​ജി​ക്ക​ൽ ടീം ​ത​ല​വ​ൻ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ റ​ബീ​അ വ്യ​ക്ത​മാ​ക്കി.

ഇ​ര​ട്ട​ക​ളി​ൽ മൗ​റീ​സ് നി​ല​വി​ൽ സാ​ധാ​ര​ണ നി​ല​യി​ൽ ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും വെൻറി​ലേ​റ്റ​ർ സ​ഹാ​യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​താ​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കു​ട്ടി മാ​താ​പി​താ​ക്ക​ളു​മാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ട്യൂ​ബ് വ​ഴി​യാ​ണ് ഇ​പ്പോ​ൾ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. പ്രാ​ഥ​മി​ക ന്യൂ​റോ​ള​ജി​ക്ക​ൽ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ശു​ഭ​സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​റ്റൊ​രു കു​ഞ്ഞാ​യ ക്ലി​യ നി​ല​വി​ൽ കൃ​ത്രി​മ ശ്വ​സ​ന സ​ഹാ​യി​യു​ടെ (വെൻറി​ലേ​റ്റ​ർ) പി​ന്തു​ണ​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. എ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​നു​ള്ളി​ൽ ക്ലി​യ​യെ വെൻറി​ലേ​റ്റ​റി​ൽ നി​ന്ന് മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​െൻറ പ്ര​തീ​ക്ഷ. ജ​ന്മ​നാ​യു​ള്ള വൃ​ക്ക വൈ​ക​ല്യം കാ​ര​ണം കു​ട്ടി ഇ​പ്പോ​ൾ പെ​രി​റ്റോ​ണി​യ​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കൂ​ടാ​തെ ഹൃ​ദ​യ​പേ​ശി​ക​ളി​ലെ ബ​ല​ഹീ​ന​ത​ക്കും ചി​കി​ത്സ ന​ൽ​കു​ന്നു​ണ്ട്. നി​ല​വി​ലെ ചി​കി​ത്സാ​രീ​തി​ക​ളോ​ട് ക്ലി​യ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ക്രി​യാ​ത്മ​ക​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​കു​ന്ന​തെ​ന്നും ഡോ. ​അ​ൽ​റ​ബീ​അ അ​റി​യി​ച്ചു.

Tags:    
News Summary - The health of the Filipino Siamese twins is satisfactory - Dr. Abdullah Al Rabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-03 03:49 GMT