റിയാദിൽ സൗദി കിരീടാവകാശിയും സിറിയൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ.

റിയാദിൽ സൗദി കിരീടാവകാശിയും സിറിയൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച, നിരവധി കരാറുകൾ ഒപ്പുവെച്ചു

റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സിറിയൻ പ്രസിഡന്റ് അഹ്മ്മദ് അൽഷറയും റിയാദിൽ കൂടിക്കാഴ്ച നടത്തി. പ്രാദേശിക-അന്താരാഷ്ട്ര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികൾ അവലോകനം ചെയ്ത നേതാക്കൾ, വർത്തമാനകാല സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചു. സൈനിക അധിനിവേശങ്ങളും സംഘർഷങ്ങളും പ്രാദേശിക-അന്താരാഷ്ട്ര സുരക്ഷ, അന്താരാഷ്ട്ര കപ്പൽ ഗതാഗതം, ഊർജ്ജ വിതരണം, ലോക സമ്പദ്‌വ്യവസ്ഥ എന്നിവയിലുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ചർച്ചയായി. സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ ആഹ്വാനം ചെയ്ത ഇരുവരും, ചെങ്കടൽ, ബാബ് അൽ-മന്ദബ് ഇടുക്ക്, ഹോർമുസ് ഇടുക്ക് എന്നിവിടങ്ങളിലെ കടൽഗതാഗതത്തിന് ഭീഷണിയാകുന്ന നടപടികൾ ഉടനടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.

സന്ദർശനത്തോടനുബന്ധിച്ച് സിറിയയിലെ ഊർജം, ജലം, ആരോഗ്യം, ഭവനനിർമാണം, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയ്ക്കായി സൗദി ഫണ്ട് ഫോർ ഡെവലപ്പ്‌മെന്റ് സിറിയൻ ധനകാര്യ മന്ത്രാലയവുമായി 403 ദശലക്ഷത്തിലധികം ഡോളറിന്റെ ആറ് വികസന വായ്പ കരാറുകളിൽ ഒപ്പുവെച്ചു. സൗദി ഫണ്ട് സി.ഇ.ഒ സുൽത്താൻ അൽമുർഷിദും സിറിയൻ ധനകാര്യ മന്ത്രി മുഹമ്മദ് യുസർ ബർനിയയുമാണ് കരാറുകളിൽ ഒപ്പിട്ടത്. വ്യവസായ സഹകരണം, പരിസ്ഥിതി-ജല-കൃഷി മേഖലകളിലെ സഹകരണം എന്നിവയ്ക്കായുള്ള മറ്റ് മൂന്ന് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.

Tags:    
News Summary - Saudi Crown Prince and Syrian President meet in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.