Posted On
date_range Updated On
date_range ജുബൈലിൽ എം.ജി.എം വനിതാസംഗമം സംഘടിപ്പിച്ചു
ജുബൈൽ: എം.ജി.എം ജുബൈൽ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 'ആദർശവീഥിയിലെ പെൺകരുത്ത്'എന്ന ശീർഷകത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. കെ.എൻ.എം മർകസുദ്ദഅവക്ക് കീഴിൽ പ്രവർത്തിക്കുന്ന സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം.ജി.എം സൗദി ദേശീയതല മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയത്. സാജിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമേയ വിഷയത്തെ ആസ്പദമാക്കി മുനീർ ഹാദി മുഖ്യപ്രഭാഷണം നടത്തി. ഹസീന നിസാം, ഹുസ്ന ഫൈസൽ, ശാക്കിറ ഷഫീഖ്, ജുനൈദ ഹാരിസ്, സനാബിൽ ഷാരോൻ റബാഹ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.