ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണപരിപാടിയിൽ നിന്ന്
Posted On
date_range Updated On
date_range ഒ.ഐ.സി.സി അൽഖസീം ഇന്ദിരാഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു
ബുറൈദ: ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി ബുറൈദയിൽ ഇന്ദിരാഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് അബ്ദുറഹ്മാൻ കാപ്പാട് പരിപാടി ഉദ്‌ഘാടനം ചെയ്തു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ പ്രമോദ് കുര്യൻ കോട്ടയം അനുസ്മരണ പ്രഭാഷണം നടത്തി.
രാജ്യത്തിന്റെ പ്രഗത്ഭയായ ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാഗാന്ധി കൈക്കൊണ്ട ഉറച്ച തീരുമാനങ്ങളും രാജ്യപുരോഗതിക്കായി നൽകിയ സംഭാവനകളും എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാനേതാക്കളായ നജീബ് കുട്ടമ്പൂർ, ഷഫീർ ചിതറ, സക്കീർ കുറ്റിപ്പുറം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.