Posted On
date_range Updated On
date_range മദീനയിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഹൂതികൾ; തടഞ്ഞിട്ട് സഖ്യസേന
റിയാദ്: മദീന മേഖലയെ ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ വ്യോമസേന വിജയകരമായി തടഞ്ഞു തകർത്തു. യെമനിലെ സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇന്നു (വ്യാഴാഴ്ച) ഇക്കാര്യം അറിയിച്ചത്. വ്യോമപ്രതിരോധ സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെയാണ് മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.