അ​ൽ​റു​ദ​ഫ്​ പാ​ർ​ക്കി​ലെ റോ​സാ​പ്പൂ മേ​ള ത്വാ​ഇ​ഫ്​ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ ന​ഹാ​ർ ആ​ലു സ​ഊ​ദ്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ത്വാഇഫ്​ റോസാപ്പൂ മേള ഗവർണർ സന്ദർശിച്ചു

ത്വാ​ഇ​ഫ്​: ത്വാ​ഇ​ഫി​ൽ ന​ട​ക്കു​ന്ന​ റോ​സാ​പ്പൂ മേ​ള ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ ന​ഹാ​ർ ആ​ലു​സ​ഊ​ദ്​ സ​ന്ദ​ർ​ശി​ച്ചു.

5,60,000 ച​തു​ര​ശ്ര മീ​റ്റ​റി​​ൽ ഒ​രു​ക്കി​യ മേ​ള​യി​ലെ പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും മേ​യ​ർ ഡോ. ​അ​ഹ്മ​ദ്​ അ​ൽ​ഖ​താ​മി, ത്വാ​ഇ​ഫ്​ മു​നി​സി​പ്പാ​ലി​റ്റി ഗാ​ർ​ഡ​ൻ​സ്​ വി​ഭാ​ഗം മേ​ധാ​വി എ​ൻ​ജി. സാ​ലിം ഉ​സൈ​മി എ​ന്നി​വ​ർ ഗ​വ​ർ​ണ​ർ​ക്ക് മേ​ള​യെ കു​റി​ച്ച്​​ വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു.

ശേ​ഷം കു​തി​ര പ​രേ​ഡ്, നാ​ടോ​ടി ക​ല​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ, റോ​സാ​പ്പൂ​ക്ക​ളു​ടെ​യും പൂ​ക്ക​ളു​ടെ​യും ശേ​ഖ​ര​ണം, ചി​ല ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ൾ, പൂ ​പ​ര​വ​താ​നി, പൂ​ ​വി​ൽ​പ​ന സ്ഥ​ല​ങ്ങ​ൾ, റോ​സാ​പ്പൂ​ക്ക​ളു​ടെ​യും മ​റ്റ്​ പൂ​ക്ക​ളു​ടെ​യും അ​നു​ബ​ന്ധ പ്ര​ദ​ർ​ശ​ന​ങ്ങ​ളും റോ​സാ​പ്പൂ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന രീ​തി​ക​ളും ക​ണ്ടു. അ​ൽ​റ​ദ്ഫ് പാ​ർ​ക്കി​ലെ മേ​ള സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രു​ടെ​യും ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Tags:    
News Summary - The Governor visited the Ta'if Rose Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.