മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ മസ്ജിദുന്നബവിയിലെ സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം
Posted On
date_range Updated On
date_range സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനത്തെ മദീന ഗവർണർ പ്രശംസിച്ചു
മദീന: തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷക്കായി മസ്ജിദുന്നബവിയിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമങ്ങളെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ പ്രശംസിച്ചു. മസ്ജിദുന്നബവി മുറ്റത്ത് സുരക്ഷ മേധാവികളും ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. സുരക്ഷ വകുപ്പുകൾ ഹറമിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഗവർണർ പരിശോധിച്ചു. മേഖല പൊലീസ് മേധാവി മേജർ ജനറൽ അബ്ദുറഹ്മാൻ മുശ്ഹനും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.