ലോ​ക കേ​ര​ള​സ​ഭ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: കേ​ളി

റി​യാ​ദ്: ലോ​ക​ത്താ​കെ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളെ കേ​ൾ​ക്കാ​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും കേ​ര​ള​ത്തി​െൻറ വി​ക​സ​ന പ്ര​ക്രി​യ​യി​ൽ പ്ര​വാ​സി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കാ​നും രൂ​പം ന​ൽ​കി​യ ലോ​ക കേ​ര​ള​സ​ഭ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രി​െൻറ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ലോ​ക കേ​ര​ള​സ​ഭ തു​ട​രി​ല്ലെ​ന്ന​ത് യു.​ഡി.​എ​ഫി​െൻറ രാ​ഷ്​​ട്രീ​യ തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​ൽ മാ​റ്റ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​െൻറ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ലോ​ക കേ​ര​ള​സ​ഭ​യു​ടെ ആ​റാം പ​തി​പ്പി​നാ​യി സ​ർ​ക്കാ​ർ തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​െൻറ ഭ​ര​ണ​ച്ചെ​ല​വി​നും നോ​ർ​ക്ക വ​ഴി ന​ട​ത്തു​ന്ന ബി​സി​ന​സ് ലീ​ഡ​ർ​ഷി​പ്പ് മീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കു​മാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ച​ത്.

പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​രി​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ വേ​ദി​യാ​യി​രു​ന്നു ലോ​ക കേ​ര​ള​സ​ഭ. പ്ര​വാ​സി​ക​ളെ വെ​റും പ​ണ​മ​യ​ക്കു​ന്ന വി​ഭാ​ഗ​മാ​യി കാ​ണാ​തെ കേ​ര​ള​ത്തി​െൻറ വി​ക​സ​ന പ​ങ്കാ​ളി​ക​ളാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടി​െൻറ ഭാ​ഗ​മാ​യാ​ണ് ഇ​ത് രൂ​പ​പ്പെ​ട്ട​തെ​ന്നും കേ​ളി പ​റ​ഞ്ഞു.

ലോ​ക കേ​ര​ള​സ​ഭ​യി​ലെ ച​ർ​ച്ച​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി രൂ​പം​കൊ​ണ്ട​തും പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ട​തു​മാ​യ നി​ര​വ​ധി ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ണ്ട്. നോ​ർ​ക്ക കെ​യ​ർ, നോ​ർ​ക്ക കെ​യ​ർ പ്ല​സ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വ​ലി​യ സ​ഹാ​യ​മാ​യി. അ​ടി​യ​ന്ത​ര ചി​കി​ത്സാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന ഘ​ട്ട​ങ്ങ​ളി​ലും നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​വ ആ​ശ്വാ​സ​മാ​യി.

പ്ര​വാ​സി ക്ഷേ​മം, തൊ​ഴി​ൽ, സു​ര​ക്ഷി​ത കു​ടി​യേ​റ്റം, നി​യ​മ​സ​ഹാ​യം, വി​ദേ​ശ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും നോ​ർ​ക്ക വ​ഴി നി​ര​വ​ധി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ന്നു. വി​ദേ​ശ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്, പ്ര​ത്യേ​കി​ച്ച് ആ​രോ​ഗ്യ മേ​ഖ​ല​യി​ലേ​ക്ക്, ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നും നോ​ർ​ക്ക റൂ​ട്ട്സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജ​ർ​മ​നി​യി​ലേ​ക്കു​ള്ള ന​ഴ്സി​ങ് റി​ക്രൂ​ട്ട്മെൻറി​െൻറ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന നോ​ർ​ക്ക ട്രി​പ്പി​ൾ വി​ൻ കേ​ര​ള പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ വി​ദേ​ശ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കും നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി ന​ഴ്സി​ങ് റി​ക്രൂ​ട്ട്‌​മെൻറ്​ ന​ട​ത്തി​യി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന ച​ർ​ച്ച​ക​ൾ ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​യി മാ​റു​ക​യും അ​തു​വ​ഴി പ്ര​വാ​സി​ക​ൾ​ക്ക് നേ​രി​ട്ട് പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യും ചെ​യ്ത അ​നു​ഭ​വ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ കാ​ല​ത്തു​ള്ള​ത്. ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട ഘ​ട്ട​ത്തി​ലാ​ണ് പ്ര​വാ​സി സ​മൂ​ഹ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി കേ​ൾ​ക്കാ​നു​ള്ള വേ​ദി ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും കേ​ളി ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക കേ​ര​ള​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​ന് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​ത് കൂ​ടു​ത​ൽ സു​താ​ര്യ​വും ഫ​ല​പ്ര​ദ​വു​മാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​നു​ള്ള വേ​ദി ഇ​ല്ലാ​താ​ക്കു​ക​യ​ല്ല പ​രി​ഹാ​രം. ലോ​ക കേ​ര​ള​സ​ഭ​യെ രാ​ഷ്ട്രീ​യ ക​ണ്ണി​ലൂ​ടെ മാ​ത്രം കാ​ണാ​തെ കേ​ര​ള​ത്തി​െൻറ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക വ​ള​ർ​ച്ച​യി​ൽ പ്ര​വാ​സി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മീ​പി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക കേ​ര​ള​സ​ഭ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ത്വ​വും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ തു​ട​ര​ണ​മെ​ന്നും കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The decision to end the Lok Kerala Sabha should be reviewed: Keli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.