സൽമാൻ രാജാവ്
സൗദി അറേബ്യ ഉറച്ച അടിത്തറയിൽ പടുത്തുയർത്തിയ രാജ്യം -സൽമാൻ രാജാവ്
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ രാജാവിെൻറ ഉറച്ച നിശ്ചയദാർഢ്യത്തിലും മഹത്തായ നേതൃപാടവത്തിലും ദൈവാനുഗ്രഹത്തിലുമാണ് ശക്തമായ അടിത്തറ പടുത്തുയർത്തിയതെന്ന് ഭരണാധികാരി സൽമാൻ രാജാവ് പ്രസ്താവിച്ചു. വിശ്വസ്തരായ ജനങ്ങളുടെ പിന്തുണയും ഈ മുന്നേറ്റത്തിന് കരുത്തേകി. 96ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഐക്യത്തിെൻറയും വിശ്വാസത്തിെൻറയും നീതിയുടെയും അടിസ്ഥാനത്തിലാണ് ഈ അനുഗ്രഹീത രാഷ്ട്രം രൂപീകൃതമായതെന്ന് സൽമാൻ രാജാവ് അനുസ്മരിച്ചു. രാജ്യത്ത് നീതി നടപ്പാക്കുന്നതിനും വിശ്വാസം സംരക്ഷിക്കുന്നതിനും ദൃഢമായ അടിത്തറ പാകാൻ സ്ഥാപക ഭരണാധികാരിക്കും വിശ്വസ്തരായ പൗരന്മാർക്കും സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് എക്കാലവും സുരക്ഷയും സ്ഥിരതയും സമൃദ്ധിയും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം തെൻറ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.