മക്ക: ഹജ്ജ് തീർഥാടകരെ മക്കയിൽ താമസിപ്പിക്കുന്ന കെട്ടിടങ്ങളുടെ ഹൗസിങ് പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലാവധി നീട്ടി. കെട്ടിടയുടമകൾ, റിയൽ എസ്റ്റേറ്റ് വികസന കമ്പനികൾ, ഹോട്ടൽ എന്നിവക്ക് ഈ ഹജ്ജ് സീസണുകളിലേക്ക് പെർമിറ്റുകൾ നൽകാൻ അവസരമൊരുക്കുന്നതിന് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അലാണ് കാലാവധി നീട്ടുന്നതിന് അനുമതി നൽകിയത്. ഇതോടെ ശവ്വാൽ അവസാനം (മെയ് തുടക്കം) വരെ അപേക്ഷകൾ സ്വീകരിക്കും.
ഈ വർഷം ആദ്യം മുതൽ പ്രിൽഗ്രിംസ് ഹൗസിങ് കമ്മിറ്റി അപേക്ഷ സ്വീകരിക്കൽ തുടങ്ങിയിരുന്നു. ശഅ്ബാൻ (മാർച്ച്) അവസാനമായിരുന്നു കാലാവധി. അടുത്തിടെ മക്കയിലെ വിവിധ ഭാഗങ്ങളിലായി തീർഥാടകരെ താമസിപ്പിക്കുന്ന 1,662 കെട്ടിടങ്ങൾക്ക് പിൽഗ്രിംസ് ഹൗസിങ് കമ്മിറ്റി ലൈസൻസ് നൽകിയിട്ടുണ്ട്. പെർമിറ്റ് നൽകിയ കെട്ടിടങ്ങൾ ഏറ്റവും കൂടുതൽ അസീസിയയിലാണ്.
മുനിസിപ്പാലിറ്റി അംഗീകരിച്ച 29 എൻജിനീയറിങ് ഓഫീസുകൾ വഴി ആഭ്യന്തര മന്ത്രാലയവും മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവും നിശ്ചയിച്ച സുരക്ഷാ, എൻജിനീയറിങ് നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. 11,14,448 തീർഥാടകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 2,58,299 മുറികൾ ഇത്രയും കെട്ടിടങ്ങളിലായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.