ത​ബൂ​ക്കി​ൽ മ​ല​ർ​വാ​ടി​യും സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് സം​സാ​രി​ക്കു​ന്നു

ത​ബൂ​ക്കി​ൽ മ​ല​ർ​വാ​ടി-​സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ ഇ​ഫ്താ​ർ സം​ഗ​മം

ത​ബൂ​ക്ക്: ത​ബൂ​ക്കി​ലെ കൊ​ച്ചു കൂ​ട്ടു​കാ​ർ​ക്കാ​യി മ​ല​ർ​വാ​ടി​യും സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം സ്നേ​ഹ​ത്തി​െൻറ​യും സൗ​ഹൃ​ദ​ത്തി​െൻറ​യും വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി. കൂ​ട്ടു​കാ​രോ​ടൊ​ന്നി​ച്ച് നോ​മ്പ് തു​റ​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​യെ ഏ​റ്റെ​ടു​ത്ത​ത്.

പ​ര​സ്പ​രം വി​ശേ​ഷ​ങ്ങ​ൾ കൈ​മാ​റി​യും വി​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചും ഇ​ഫ്താ​റി​െൻറ മാ​ധു​ര്യം നു​ക​ർ​ന്ന കു​ട്ടി​ക​ൾ​ക്ക്, ഒ​ത്തൊ​രു​മ​യു​ടെ പാ​ഠ​ങ്ങ​ൾ പ​ക​രു​ന്ന​തി​നൊ​പ്പം റ​മ​ദാ​നി​െൻറ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള നി​മി​ഷ​ങ്ങ​ൾ കൂ​ടി​യാ​യി ഈ ​സം​ഗ​മം മാ​റി. ഗ​ൾ​ഫ് മാ​ധ്യ​മം ലേ​ഖ​ക​നും യാം​ബു അ​ൽ മ​നാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ത​നി​മ ത​ബൂ​ക്ക് സോ​ണ​ൽ പ്ര​സി​ഡ​ന്റ് സി​റാ​ജ് എ​റ​ണാ​കു​ളം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മു​ൻ​പ് സം​ഘ​ടി​പ്പി​ച്ച ത​ർ​ത്തീ​ൽ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം, ക​ലാ​ര​വം മ​ത്സ​രം എ​ന്നി​വ​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്തു. മ​ല​ർ​വാ​ടി കോ​ർ​ഡി​നേ​റ്റ​ർ ഫ​ൻ​സി സി​റാ​ജ് സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. അ​സ്‌​ല​ഹ് ക​ക്കോ​ടി, ഫാ​ത്തി​മ സു​ലീ​ഫ്, ജ​ലീ​ൽ കു​ന്ന​കാ​വ്, അ​ഫ്നാ​ൻ കു​നി​യി​ൽ, ശി​ഹാ​ബ് ആ​ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Malarwadi-Students India Iftar gathering in Tabuk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.