മ​ക്ക​യി​ലെ ഒ​രു പാ​ർ​ക്ക്

മ​ക്ക​യി​ൽ ഈ​ദാ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി 294 പാ​ർ​ക്കു​ക​ളും മൈ​താ​ന​ങ്ങ​ളും

മ​ക്ക: ഈ​ദു​ൽ ഫി​ത്വ​ർ അ​വ​ധി​ക്കാ​ല​ത്ത് സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി മ​ക്ക​യി​ലെ വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള 294 പാ​ർ​ക്കു​ക​ളും പൊ​തു​മൈ​താ​ന​ങ്ങ​ളു​മാ​ണ് സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​നാ​യി ന​ഗ​ര​സ​ഭ പൂ​ർ​ണ്ണ​മാ​യും സ​ജ്ജ​മാ​ക്കി​യ​ത്. കു​ടും​ബ​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സു​ര​ക്ഷി​ത​വും സു​സ​ജ്ജ​വു​മാ​യ വി​നോ​ദ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് മ​ക്ക മു​നി​സി​പ്പാ​ലി​റ്റി വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​ത്തി​ലെ നി​ര​വ​ധി പാ​ർ​ക്കു​ക​ളു​ടെ​യും പൊ​തു​മൈ​താ​ന​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ഹ​രി​ത ഇ​ട​ങ്ങ​ളു​ടെ പ​രി​പാ​ല​നം, മ​ര​ങ്ങ​ളും ചെ​ടി​ക​ളും വെ​ട്ടി ക്ര​മീ​ക​രി​ക്ക​ൽ, ജ​ല​സേ​ച​ന ശൃം​ഖ​ല​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ൾ, ന​ട​പ്പാ​ത​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, വി​ള​ക്കു​ക​ൾ എ​ന്നി​വ ന​ന്നാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പാ​ർ​ക്കു​ക​ളി​ലെ​യും പൊ​തു​യി​ട​ങ്ങ​ളി​ലെ​യും വൃ​ത്തി​യാ​ക്ക​ൽ, ലാ​ൻ​ഡ്‌​സ്‌​കേ​പ്പി​ങ്, സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഫീ​ൽ​ഡ് ടീ​മു​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ച വി​നോ​ദ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നു​മാ​യി സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി.

പാ​ർ​ക്കു​ക​ളും വി​നോ​ദ​മേ​ഖ​ല​ക​ളും സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ പൊ​തു​സൗ​ക​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. അ​വ​ധി​ക്കാ​ലം എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​ക​ര​മാ​യി ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ വി​നോ​ദ ഇ​ട​ങ്ങ​ൾ വൃ​ത്തി​യാ​യി നി​ല​നി​ർ​ത്താ​ൻ സ​ന്ദ​ർ​ശ​ക​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ന​ഗ​ര​സ​ഭ ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - 294 parks and grounds ready for Eid celebrations in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.