ഷെറിൻ ശശാങ്കൻ

അൽ-ഖർജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി തലസ്ഥാന നഗരത്തിന്​ സമീപം അൽ-ഖർജിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം കടക്കാവൂർ സ്വദേശി എസ്.എസ് നിവാസിൽ ഷെറിൻ ശശാങ്കന്റെ (36) മൃതദേഹം നാട്ടിലെത്തിച്ചു.

അൽ-ഖർജ് ഇഷാറാ സിറ്റിയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ ഏഴു വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന ഷെറിനെ ജൂൺ 13ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടക്കാവൂർ നിലാമുക്ക് എസ്.എസ് നിവാസിൽ ശശാങ്കൻ - ശോഭന ദമ്പതികളുടെ മകനാണ്. ഭാര്യ: രേഷ്മ.

ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനാൽ നിയമക്കുരുക്കിൽ പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിടുകയും തുടർന്ന് ബന്ധുക്കൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായം തേടുകയുമായിരുന്നു. കേളി പ്രവർത്തകരുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി സൗദി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടായി. തുടർന്ന് ഇന്ത്യൻ എംബസ്സിയിൽനിന്നും അനുബന്ധ രേഖകൾ ശരിയാക്കി തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

Tags:    
News Summary - The dead body of the Malayali was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.