സുനിൽ ബാബു
വാഹനാപകടത്തിൽ മരിച്ച സുനിൽ ബാബുവിന്റെ മൃതദേഹം നാളെ നാട്ടിലെത്തും
റിയാദ്: വാഹനാപകടത്തിൽ മരിച്ച പത്തനംതിട്ട തിരുവല്ല കുളക്കാട് പുളിക്കപ്പറമ്പിൽ സുനിൽ ബാബുവിന്റെ (57) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും. ബുധനാഴ്ച രാത്രി റിയാദിൽനിന്ന് ശ്രീലങ്കൻ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിക്കും. റിയാദ് തഖ്സൂസിയിലെ സ്പെഷലിസ്റ്റ് മെഡിക്കൽ സെന്ററിൽ ഡ്രൈവറായ ഇദ്ദേഹം തിങ്കളാഴ്ചയുണ്ടായ അപകടത്തിലാണ് മരിച്ചത്. പരേതരായ നാരായണ പിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: സൂര്യ, ആര്യ (റിയാദ് കിങ് ഖാലിദ് ആശുപത്രി). മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, റഫീഖ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.